Friday, May 24, 2024
spot_img

കോയമ്പത്തൂർ, മംഗലാപുരം സ്‌ഫോടനങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് സജീവമായിരുന്ന തീവ്രവാദ സംഘങ്ങളുടെ പങ്ക് വ്യക്തമാകുന്നു; വേണ്ടത്ര അന്വേഷണമില്ലാതെ വിട്ടുകളഞ്ഞ സ്ഫോടനക്കേസ്സുകൾ കേരളത്തിലുമുണ്ട്; പതിഞ്ഞിരിക്കുന്ന സ്ലീപ്പർ സെല്ലുകൾ ഏത് സമയത്തും അപകടകാരികളാകാം; കേരളത്തിന് മുന്നറിയിപ്പുമായി മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ തമ്പി എസ് ദുർഗാദത്ത്

കോയമ്പത്തൂരിലും മംഗലാപുരത്തും ഉണ്ടായ സ്ഫോടനങ്ങളുടെ അന്വേഷണം വിവിധ ഏജൻസികൾ മുന്നോട്ട് കൊണ്ടുപോകുകയാണ്. ഇരു സ്ഫോടനങ്ങൾക്കും പിന്നിൽ വിദേശ ഭീകര സംഘടനകളുമായി ബന്ധമുള്ള ഭീകരരെന്ന് വ്യക്തമായിക്കഴിഞ്ഞു. സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് പിടിയിലായവരിൽ ചിലർ വർഷങ്ങൾക്ക് മുന്നേ ഭീകരപ്രവർത്തനങ്ങളിൽ സജീവമായിരുന്നവരാണ്. വർഷങ്ങളോളം ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ട് നിന്നശേഷം അനുകൂല സാഹചര്യത്തിൽ വീണ്ടും വിധ്വംസക പ്രവർത്തനങ്ങളിലേക്ക് തിരിച്ചെത്തിയവരാണ് ഇവരെല്ലാം. ഈ സാഹചര്യത്തിൽ വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നടന്ന സ്ഫോടനങ്ങൾ ഓർമ്മപ്പെടുത്തി മുന്നറിയിപ്പ് നൽകുകയാണ് മുൻ എസ് പി തമ്പി എസ് ദുർഗാദത്ത്.

1992 ൽ ഓണാഘോഷ സമയത്ത് കനകക്കുന്നിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബോംബ് സ്ഫോടനം ഭാഗ്യവശാൽ ലക്ഷ്യം കണ്ടിരുന്നില്ല. ഭീകരൻ തയ്യാറാക്കി കൊണ്ടുവന്ന ടൈം ബോംബ് സന്ധ്യാ ബാറിൽ അവർ മറന്നു വയ്ക്കുകയായിരുന്നു. അവിടത്തെ ജീവനക്കാർ അത് തിരിച്ചറിഞ്ഞ് ഫോർട്ട് പോലീസിനെ അറിയിക്കുകയും അവർ അത് നീക്കം ചെയ്ത് വാട്ടർ ടാങ്കിൽ നിക്ഷേപിക്കുകയുമായിരുന്നു. ആ സമയത്ത് വാട്ടർ ടാങ്കിൽ ഉഗ്രശബ്ദത്തോടെ ബോംബ് പൊട്ടുകയും ചെയ്തിരുന്നു. ആ വർഷം തന്നെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ലക്ഷ്യമാക്കി കൊണ്ടുവന്ന ടൈം ബോംബ് ഓട്ടോറിക്ഷയിൽ വച്ച് പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഇത് മംഗലാപുരം സ്ഫോടനത്തിന് സമാനമായ സ്ഫോടനമായിരുന്നു. എന്നാൽ ഇത്തരം സ്ഫോടനങ്ങൾ കാര്യക്ഷമമായി അന്വേഷിക്കപ്പെട്ടില്ലെന്നും ഇതിനു പിന്നിലുണ്ടായിരുന്നവർ ഇപ്പോഴും സമൂഹത്തിലുണ്ടെന്നും അതൊരു സുരക്ഷാ പ്രശ്നമായി ഇപ്പോഴും നമ്മുടെ മുന്നിലുണ്ടെന്നും ഓർമ്മപ്പെടുത്തുതുകയാണ് മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ.

പൂന്തുറ കലാപം പോലുള്ളവ ഈ കാലഘട്ടത്തിൽ നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് .നിരവധി ബോംബ് സ്ഫോടനങ്ങളുമുണ്ടായി. ആർ എസ്സ് എസ്സ് നേതാക്കൾക്ക് നേരെ ഉണ്ടായ വധശ്രമവും അന്ന് വെളിപ്പെട്ടതാണ് ഒന്നും കാര്യമായി അന്വേഷിക്കപ്പെട്ടില്ല. ഇതിനു പിന്നിലുണ്ടായവരെല്ലാം അന്ന് നിശ്ശബ്ദരായെങ്കിലും എപ്പോൾ വേണമെങ്കിലും സജീവമാകാം. കോയമ്പത്തൂരിലും മംഗലാപുരത്തും നടന്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഇത് കേരളത്തിന് ഒരു സുരക്ഷാ ഭീഷണിയാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു

Related Articles

Latest Articles