Tuesday, May 7, 2024
spot_img

കോവിഡ്: എന്ന് തീരും ആഗോള ആരോഗ്യഅടിയന്തരാവസ്ഥ??
തീരുമാനമെടുക്കാനാകാതെ ലോകാരോഗ്യസംഘടന

ജനീവ : കോവിഡിനെത്തുടർന്ന് പ്രഖ്യാപിച്ച ആരോഗ്യ അടിയന്തരാവസ്ഥ എന്ന് പിന്‍വലിക്കുമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനാകാതെ ലോകാരോഗ്യസംഘടന. ഇത് സംബന്ധിച്ച് ഡയറക്ടര്‍ ജനറല്‍ ഡോ.ടെഡ്രോസ് അഥാനം ഗബ്രിയോസിസ് ആശങ്കയറിച്ചിട്ടുണ്ട്.

കോവിഡ് ഒന്നാം തരംഗം ആഗോളതലത്തിൽ ഉയർന്നനിലയിൽ എത്തിയിരുന്ന 2020 ജനുവരി 30 നായിരുന്നു ലോകാരോഗ്യസംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. സംഘടനയുടെ നിബന്ധനകള്‍ പ്രകാരം രണ്ട് വർഷങ്ങൾക്കിപ്പുറം 2023 ല്‍ ഇത് അവസാനിപ്പിക്കാവുന്നതാണ്. എന്നാല്‍, ഇന്നലെ ചേര്‍ന്ന 14-ാമത് യോഗത്തില്‍ ഇത് പിന്‍വലിക്കുന്നതിനെക്കുറിച്ച് ടെഡ്രോസ് ആശങ്ക പ്രകടിപ്പിക്കുകയാണ് ചെയ്തത്.

കഴിഞ്ഞ മാസം ആദ്യം മുതല്‍ ആഴ്ചയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കൂടിവരുന്നതായും ലോകം മുഴുവനുമുള്ള കേസുകളുടെ എണ്ണം ഇപ്പോള്‍ കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും ഡോ.ടെഡ്രോസ് വ്യക്തമാക്കി .കഴിഞ്ഞയാഴ്ച മാത്രം 40,000 മരണങ്ങളാണ് ലോകാരോഗ്യസംഘടനയിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ പകുതിയിലധികവും ചൈനയില്‍നിന്നാണ്. ലോക്ക്ഡൗണില്‍ ചെറിയ ഇളവുകള്‍ വരുത്തിയ ഉടന്‍തന്നെ ചൈനയില്‍ പുതിയ തരംഗം വ്യാപകമാവുകയായിരുന്നു. കഴിഞ്ഞ എട്ട് ആഴ്ചകളായി 1,70,000-ല്‍പ്പരം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യഥാര്‍ഥത്തിലെ മരണസംഖ്യ ഇതിലും കൂടുതലായിരിക്കുമെന്നത് തീര്‍ച്ചയാണ്. ഈ പശ്ചാത്തലത്തില്‍ ആരോഗ്യഅടിയന്തരാവസ്ഥ പിന്‍വലിക്കണമോയെന്ന് ആലോചിക്കേണ്ടിയിരിക്കുന്നുവെന്നാണ് ടെഡ്രോസ് പ്രതികരിച്ചത്.

Related Articles

Latest Articles