Friday, April 26, 2024
spot_img

മൂന്ന് മണിക്കൂര്‍ വിമാനത്തിനുള്ളിൽ കാത്തിരുപ്പ്;
തൊട്ടുപിന്നാലെ യാത്ര റദ്ദാക്കി എയര്‍ ഇന്ത്യ:മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

മുംബൈ :മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. എയർ ഇന്ത്യയുടെ മുംബൈ – കോഴിക്കോട് വിമാനം റദ്ദാക്കിയതിനെ തുടർന്നായിരുന്നു യാത്രക്കാർ പ്രതിഷേധിച്ചത്.

വിമാനം പുറപ്പെടും എന്ന പ്രതീക്ഷയിൽ യാത്രക്കാർ വിമാനത്തിനുള്ളിൽ കാത്തിരുന്നത് നീണ്ട മൂന്നു മണിക്കൂറാണ്. മൂന്നു മണിക്കൂറിനു ശേഷമാണ് സാങ്കേതിക തകരാറുണ്ടെന്ന് വിമാനക്കമ്പനി അറിയിക്കുന്നതും തുടർന്ന് വിമാനം റദ്ദാക്കിയതും. ഇന്നു രാവിലെ 6.30ന് പുറപ്പെട്ട് 8 മണിയോടെ കോഴിക്കോട് ലാൻഡ് ചെയ്യേണ്ടതായിരുന്നു വിമാനം. പകരം വിമാനം വൈകിട്ട് 4 ന് യാത്രാ സജ്ജമാക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട് .എന്നാൽ, ഇതു അംഗീകരിക്കാനാകില്ലെന്നാണ് യാത്രക്കാർ പറയുന്നത്.

Related Articles

Latest Articles