Wednesday, October 28, 2026

സിപിഎം ഗുണ്ടകളുടെ ആക്രമണത്തിൽ യുവമോർച്ച നേതാവ് കൊല്ലപ്പെട്ട സംഭവം: പേനാക്കത്തി പോലെയുള്ള ആയുധംകൊണ്ട് ഹൃദയത്തിനേറ്റ കുത്ത്, തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടു

പാലക്കാട്: യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറിന്റെ മരണകാരണം പുറത്ത്.
പേനാക്കത്തിക്ക് സമാനമായ ആയുധംകൊണ്ട് ഹൃദയത്തിനേറ്റ കുത്താണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയുടെ പ്രാഥമിക നിഗമനം.

അതേസമയം പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരാനുള്ള കാത്തിരിപ്പിലാണ് പൊലീസ്. ഇന്ന് അരുൺകുമാറിന്റെ മൃതദേഹം സംസ്കരിച്ചു. വൻ ജനാവലിയുടെ അകമ്പടിയോടെയാണ് മൃതദേഹം ജന്മനാട്ടിൽ എത്തിച്ചത്. മാത്രമല്ല കേസിലെ ഏഴാം പ്രതി മിഥുനെ പിടികൂടാനുള്ള നടപടികൾ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇതോടെ സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരായ കൃഷ്ണദാസ്, മണികണ്ഠൻ എന്നിവരെ ആലത്തൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നാലു പേർ ഇന്നലെ കീഴടങ്ങിയതായും സൂചനയുണ്ട്.

പേനാക്കത്തിപോലെ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കുത്താണ് അരുൺകുമാറിൻ്റെ മരണത്തിന് ഇടയാക്കിയതെന്ന പ്രാഥമിക നിഗമനത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ പറയുന്നത്. അരുൺകുമാറിന്റെ ഹൃദയത്തിനാണ് കുത്തേറ്റത്. ഇതോടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.

മാർച്ച് രണ്ടിനായിരുന്നു പഴമ്പാലക്കോട് അമ്പലത്തിനു സമീപമുണ്ടായ അടിപിടിയിൽ അരുൺ കുമാറിന് കുത്തേറ്റത്. ഇതേതുടർന്ന് എട്ട് ദിവസത്തോളം ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്. കൊലപാതകത്തിന് പിന്നിൽ സി.പി.എം ആണെന്ന് ആരോപിച്ച ബി.ജെ.പി, ആലത്തൂർ താലൂക്കിൽ ഇന്ന് ഹർത്താൽ ആചരിച്ചു.

ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നരയോടെ ജന്മനാടായ പഴമ്പാലക്കോടേക്ക് അരുൺകുമാറിൻ്റെ മൃതദേഹം എത്തിച്ചു. തുടർന്ന് നിരവധി ബിജെപി, യുവമോർച്ച പ്രവർത്തകർ അന്തിമോപചാരം അർപ്പിക്കാനെത്തി. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം, പാലക്കാട് ജില്ലാ അതിർത്തിയായ പ്ളാഴിയിൽ എത്തിച്ച മൃതദേഹം കേന്ദ്രമന്ത്രി വി. മുരളീധരൻ ഏറ്റുവാങ്ങി.

Related Articles

Latest Articles