Thursday, May 2, 2024
spot_img

“രാജീവ് ചന്ദ്രശേഖറിനെ തലസ്ഥാനത്തെ ബിജെപി ഇതര ജനവിഭാഗങ്ങൾ ഉൾപ്പെടെ സ്വീകരിച്ചതോടെ പരിഭ്രാന്തരായ എൽഡിഎഫ് നേതൃത്വം തെറ്റായ പരാതികളുമായി മുന്നോട്ട് പോവുന്നു !”- രൂക്ഷ വിമർശനവുമായി എൻഡിഎ പാർലമെൻ്റ് മണ്ഡലം കൺവീനർ അഡ്വ:വിവി രാജേഷ് !

തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണം തിരുവനന്തപുരത്തെ ബിജെപി ഇതര ജനവിഭാഗങ്ങൾ ഉൾപ്പെടെ സ്വീകരിച്ചതോടെ പരിഭ്രാന്തരായ എൽഡിഎഫ് നേതൃത്വം തെറ്റായ പരാതികളുമായി മുന്നോട്ട് പോവുകയാണെന്ന വിമർശനവുമായി എൻഡിഎ പാർലമെൻ്റ് മണ്ഡലം കൺവീനർ അഡ്വ:വിവി രാജേഷ്. സമ്പൂർണ്ണ പരാജയമായ യുഡിഎഫ് എംപി യെ ജനങ്ങളും,പാർട്ടി പ്രവർത്തകരും പോലും കൈയൊഴിഞ്ഞ സാഹചര്യത്തിൽ ന്യൂനപക്ഷ വോട്ടുകൾ സ്വാധീനിയ്ക്കുവാനുള്ള എൽഡിഎഫ് പരിശ്രമത്തിൻ്റെ ഭാഗമായാണ് എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിനെതിരെ തെറ്റായ പ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു

“പൂജപ്പുര എൽബിഎസിൽ കഴിഞ്ഞ ദിവസം എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ 10.30 നും,എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ 11 മണിയ്ക്കും വിദ്യാർത്ഥികളുമായി സംവദിച്ചു. ഒരേസ്ഥാപനത്തിൽ ഒരേ ദിവസം നടന്ന രണ്ട് പരിപാടികളിൽ ഒന്ന് മാത്രം എങ്ങനെയാണ് തെരഞ്ഞെടുപ്പ് ചട്ടലംഘനമാകുന്നത് ? 5 വർഷം കൊണ്ട് തിരുവനന്തപുരത്തെ 5 ലക്ഷം യുവാക്കളെ തൊഴിൽ നൈപുണ്യമുള്ളവരാക്കിമാറ്റുമെന്ന രാജീവ് ചന്ദ്രശേഖറിൻ്റെ പ്രഖ്യാപനം തലസ്ഥാനത്തെ യുവജനങ്ങളും, മാതാപിതാക്കളും ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല ദുരിതമനുഭവിയ്ക്കുന്ന പൊഴിയൂരുൾപ്പെടെയുള്ള തീരദേശമേഖലയിലെയും പ്രശ്നങ്ങൾ പരിഹരിയ്ക്കുന്ന തരത്തിലുള്ള രാജീവ് ചന്ദ്രശേഖറിൻ്റെ ഇടപെടൽ ന്യൂനപക്ഷ,മത്സുതൊഴിലാളി മേഖലകളിലുണ്ടാക്കിയ മാറ്റം എൽഡിഎഫിനെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. സമ്പൂർണ്ണ പരാജയമായ യുഡിഎഫ് എംപി യെ ജനങ്ങളും,പാർട്ടി പ്രവർത്തകരും പോലും കൈയൊഴിഞ്ഞ സാഹചര്യത്തിൽ ന്യൂനപക്ഷ വോട്ടുകൾ സ്വാധീനിയ്ക്കുവാനുള്ള എൽഡിഎഫ് പരിശ്രമത്തിൻ്റെ ഭാഗമായാണ് എൻഡിഎ സ്ഥാനാർത്ഥിക്കെതിരെ തെറ്റായ പ്രചരണം നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം സിഎഎ കേസുകൾ പിൻവലിയ്ക്കുവാനും, പ്രസ്തുത കേസുകൾ എത്രയും വേഗത്തിൽ കോടതികളിൽ എത്തിയ്ക്കുവാനും സർക്കുലർ പുറപ്പെടുവിച്ച സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.” – വിവി രാജേഷ് പറഞ്ഞു.

Related Articles

Latest Articles