Friday, April 26, 2024
spot_img

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് ആക്രമണം ;പ്രതികൾ ഇന്ന് കീഴടങ്ങിയേക്കും,സംഘത്തിലുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥിനികളടക്കമുളളവരോട് ഹാജരാകാൻ പൊലീസ് നിർദ്ദേശം

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസ് ആക്രമിച്ച സംഭവത്തിൽ കൂടുതൽ പ്രതികൾ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന.സംഘത്തിലുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥിനികളടക്കമുളളവരോട് ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചു. എസ് എഫ് ഐ ജില്ലാ പ്രസിഡൻറ്, ജില്ലാ സെക്രട്ടറി എന്നിവരടക്കം 16 പേരാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന മുപ്പതോളം പേർ ചേർന്നാണ് ഓഫീസിലേക്ക് ഇരച്ചുകയറിയതെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തി ഓഫീസ് പ്രവർത്തനം തടസപ്പെടുത്തിയതെന്നുമാണ് എഫ് ഐ ആർ.മുപ്പതോളം വരുന്ന എസ് എഫ് ഐ സംഘമാണ് കൊച്ചിയിലെ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലേക്ക് കടന്നുകയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി പ്രവർത്തനം തടസപ്പെടുത്തിയതെന്നാണ് കൊച്ചി സിറ്റി പോലീസിൻറെ എഫ് ഐ ആർ.

എസ് എഫ് ഐ ജില്ലാ സെക്രട്ടറി അർജുൻ ബാബുവാണ് മുഖ്യആസൂത്രകനെന്നും പോലീസ് തിരിച്ചറിഞ്ഞിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി നഗരത്തിൽ നിന്ന് മാറി നിന്ന അർജുൻ ബാബു ഇന്നലെ വൈകുന്നേരമാണ് പാലാരിവട്ടം പോലീസിൽ കീഴടങ്ങിയത്. എസ് എഫ് ഐ പ്രവർത്തകരായ അതുൽ, അഖിൽ, നന്ദകുമാർ, ജോയൽ, നാസർ, അനന്തു, അശ്വിൻ എന്നിവരാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തിയത്.

Related Articles

Latest Articles