Thursday, May 9, 2024
spot_img

ബലിപെരുന്നാൾ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കന്നുകാലി വിൽപ്പന ; 12 പേർ അറസ്റ്റിൽ

ഗുഹാഹത്തി: ബലിപെരുന്നാളിനെ തുടർന്ന് കോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ച് കന്നുകാലി വിൽപ്പന നടത്തിയ 12 പേർ അറസ്റ്റിൽ. തുടർന്ന് 20 പശുക്കളെയും സുരക്ഷാ സേന പിടികൂടി. ഫകിരാബസാറിൽ നിന്നും 16 പശുക്കളെയും, ബാലിയയിൽ നിന്നും നാല് പശുക്കളെയുമാണ് പിടികൂടിയത്.

എന്നാൽ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കന്നുകാലി ചന്തകള്‍ തുടങ്ങുകയോ, പശുക്കളെ വില്‍ക്കുകയോ ചെയ്യരുതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. ഈ നിയന്ത്രണങ്ങൾ ലംഘിച്ചാണ് കന്നുകാലി വില്‍പ്പന നടത്തിയത്. അതേസമയം ചന്തകളിലേക്ക് ആളുകൾ കൂട്ടത്തോടെയെത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് കന്നുകാലി വിൽപ്പന കണ്ടെത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles