Saturday, April 27, 2024
spot_img

മദനിയുടെ ജയിൽമോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള കളമശ്ശേരി ബസ് കത്തിക്കൽ; അഞ്ചാം പ്രതിക്ക് 6 വര്ഷം കഠിന തടവും 1.6 ലക്ഷം പിഴയും

കൊ​ച്ചി: കേരളത്തിൽ കോളിളക്കം സൃഷ്ട്ടിച്ച ക​ള​മ​ശേ​രി ബ​സ് ക​ത്തി​ക്ക​ല്‍ കേ​സി​ല്‍ അ​ഞ്ചാം പ്ര​തി കെ.​എ അ​നൂ​പി​ന് ആ​റു​വ​ര്‍​ഷം ക​ഠി​ന​ത​ട​വും 1.6 ല​ക്ഷം രൂ​പ പി​ഴ​യും. കൊ​ച്ചി​യി​ലെ പ്ര​ത്യേ​ക എ​ൻ​ഐ​എ കോ​ട​തി​യാ​ണ് ശി​ക്ഷി​ച്ച​ത്. പ്ര​തി​കു​റ്റം സ​മ്മ​തി​ച്ച​തി​നാ​ൽ വി​ചാ​ര​ണ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ആ​കെ പ​തി​മൂ​ന്ന് പ്ര​തി​ക​ളാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. 2005 സെ​പ്തം​ബ​ര്‍ ഒ​ൻ​പ​തി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. എ​റ​ണാ​കു​ള​ത്ത് നി​ന്ന് സേ​ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ ബ​സ് രാ​ത്രി​യോ​ടെ പ്ര​തി​ക​ള്‍ ത​ട്ടി​യെ​ടു​ത്തു. പി​ന്നീ​ട് ക​ള​മ​ശേ​രി എ​ച്ച്എം​ടി എ​സ്റ്റേ​റ്റി​ന് സ​മീ​പം ആ​ളു​ക​ളെ ഇ​റ​ക്കി​യ ശേ​ഷം അ​ഗ്നി​ക്കി​ര​യാ​ക്കി എ​ന്നാ​ണ് കേ​സ്.

തമിഴ്നാട്ടിൽ കോയമ്പത്തൂർ ജ​യി​ലി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പി​ഡി​പി നേ​താ​വ് അ​ബ്ദു​ള്‍ നാ​സ​ര്‍ മ​അ​ദ​നി​യു​ടെ മോ​ച​നം ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ക​ള്‍ ബ​സ് ക​ത്തി​ച്ച​ത്. പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് 2009ല്‍ ​എ​ന്‍​ഐ​എ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. 2010ല്‍ ​കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. ഒ​ളി​വി​ലാ​യി​രു​ന്ന അ​നൂ​പി​നെ 2016ലാ​ണ് എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്.

Related Articles

Latest Articles