Monday, April 29, 2024
spot_img

‘സ്റ്റേഡിയത്തോളം വലിപ്പത്തിലുള്ള’ ഛിന്നഗ്രഹം ഇന്ന് ഭൂമിക്കരികിൽ; വേഗം മണിക്കൂറില്‍ 94,208 കിലോമീറ്റര്‍, അപകടകാരി ?

പടുകൂറ്റന്‍ ഛിന്നഗ്രഹം ഇന്ന് ഭൂമിക്ക് തൊട്ടടുത്തുകൂടി കടന്നുപോകും. മണിക്കൂറിൽ ഒരു ലക്ഷം കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഛിന്നഗ്രഹം രാത്രിയോടെ ഭൂമിക്ക് സമീപത്ത് കൂടി കടന്നു പോകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 4500 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹത്തെ അപകടകാരിയായ ഉല്‍ക്കകളുടെ ഗണത്തിലാണ് നാസ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഛിന്നഗ്രഹം 2016 എജെ 193 എന്നാണ് നാസ ഇതിന് പേരിട്ടിരിക്കുന്നത്.

ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തേക്കാള്‍ ഒന്‍പത് മടങ്ങ് ദൂരത്തിലാണ് ഇന്ന് എ ജെ 193 ഭൂമിയെ കടന്നുപോകുന്നത്. പ്രകാശം പ്രതിഫലിപ്പിക്കുന്നത് വളരെ കുറവായതിനാല്‍ ഇരുണ്ട നിറത്തിലാണ് ഇതിനെ കാണാന്‍ കഴിയുന്നത്. ഭൂമിയില്‍ നിന്ന് ടെലസ്കോപ്പുകളുടെ സഹായത്തോടെ ഇത് കടന്നുപോകുന്നത് കാണാന്‍ സാധിക്കുമെന്നും നാസ വിശദമാക്കുന്നു.

2016 ലാണ് നാസ ഹെയ്ൽകാല ഒബ്സർവേറ്ററിയിൽ വച്ച് ഈ ഛിന്നഗ്രഹത്തെ തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെയാണ് ഈ ഛിന്നഗ്രഹത്തെ നാസ നിരീക്ഷിക്കാന്‍ ആരംഭിക്കുന്നത്. സൗരയൂഥത്തില്‍ സൂര്യനുചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളെക്കാള്‍ ചെറുതും എന്നാല്‍ ഉള്‍ക്കകളെക്കാള്‍ വലുതുമായ വസ്തുക്കളെയാണ് ഛിന്നഗ്രഹങ്ങള്‍ എന്നുവിളിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles