Monday, May 13, 2024
spot_img

ഗുജറാത്ത് തെരഞ്ഞെടുപ്പ്: ആഹ്വാനങ്ങൾ വിലപ്പോയില്ല ;കനത്ത തോൽ‌വിയിൽ എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിയുടെ പോസ്റ്ററുകളുടെ മുകളിൽ മുസ്ലീം വോട്ടർമാരുടെ നൃത്തം

അഹമ്മദാബാദ് : മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ അഹമ്മദാബാദിലെ ജമാൽപൂർ നിയോജക മണ്ഡലത്തിലെ മുസ്ലീം ഘടകകക്ഷികൾ എഐഎംഐഎം സ്ഥാനാർത്ഥി സാബിർ കബീർവാലയുടെ തോൽവി ആഘോഷിക്കാൻ തെരുവിലിറങ്ങി. കോൺഗ്രസിന്റെ ഇമ്രാൻ ഖെദാവാല വിജയിച്ചതിന് പിന്നാലെ എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിയുടെ പോസ്റ്ററുകളിൽ അവർ നൃത്തം ചെയ്താണ് വിജയം ആഘോഷിച്ചത്.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി സ്ഥാനാർത്ഥികളോട് മമത കാണിക്കാൻ പ്രദേശത്തെ മുസ്ലിം വിഭാഗം ജനങ്ങളോട് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ആഹ്വാനം ചെയ്ത അതേ മണ്ഡലമാണ് ജമാൽപൂർ എന്നത് ശ്രദ്ധേയമാണ്.

എംപി അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ (എഐഎംഐഎം) നിയമസഭാ തിരഞ്ഞെടുപ്പിൽ 14 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയതിൽ 12 സ്ഥാനാർത്ഥികളും മുസ്ലീങ്ങളായിരുന്നു.

പക്ഷേ, ജനങ്ങൾ അദ്ദേഹത്തിന്റെ ആഹ്വാനം നിരസിക്കുകയും കോൺഗ്രസ്, ബിജെപി സ്ഥാനാർത്ഥികൾക്ക് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു. കോൺഗ്രസിന്റെ ഇമ്രാൻ ഖെഡവാല 46 ശതമാനം വോട്ട് വിഹിതം നേടിയാണ് ജമാൽപൂരിൽ വിജയിച്ചത്. ബിജെപിയുടെ ഭൂഷൺ ഭട്ട് 35 ശതമാനം വോട്ട് നേടി. എഐഎംഐഎമ്മിൽ നിന്നുള്ള സാബിർ കബീർവാലയ്ക്ക് 12 ശതമാനം മാത്രം വോട്ടു നേടി മൂന്നാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു.

ഗുജറാത്ത്, ഹിമാചൽ പ്രദേശ് സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വോട്ടെണ്ണൽ ഇന്ന് രാവിലെ ആരംഭിച്ചത് , ബിജെപി ഗുജറാത്തിൽ ചരിത്രപരമായ ജനവിധിയാണ് നേടിയത് 156 സീറ്റുകളാണ് പാർട്ടി നേടിയത് . 1985ൽ കോൺഗ്രസിന്റെ മാധവ്‌സിംഗ് സോളങ്കി പാർട്ടിയെ 149 സീറ്റുകളിൽ വിജയത്തിലേക്ക് നയിച്ചതിനുശേഷമുള്ള ഗുജറാത്ത് സംസ്ഥാന തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിജയമാണിത്.

Related Articles

Latest Articles