Thursday, December 25, 2025

എടിഎം കാർഡുകളുടെ സുരക്ഷ തകർത്ത് പണം അപഹരിക്കുന്ന സംഘങ്ങൾ സജീവം. ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച എടിഎം കാർഡുകൾ ഇന്ന് നമ്മുടെ നിത്യജീവിതത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഘടകമായി മാറിക്കഴിഞ്ഞു. എ ടി എമ്മുകളിൽ നിന്ന് പണം പിൻവലിക്കാനും ക്യാഷ്‌ലെസ്സ് ഷോപ്പിംഗ് ചെയ്യുവാനും ഓൺലൈൻ ഇടപാടുകൾ നടത്താനുമെല്ലാം ഇന്ന് ഡെബിറ്റ് കാർഡുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പ്രത്യേക രഹസ്യ കോഡുകൾ ഉപയോഗിച്ച് ഇടപാടുകളുടെ സാധുത പരിശോധിക്കാനുള്ള സംവിധാനങ്ങളെല്ലാം നിലവിൽ വന്നിട്ടും ഡെബിറ്റ് കാർഡ് വിവരങ്ങൾ ചോർത്താനും പണം തട്ടാനും ചില സംഘങ്ങൾ ഇപ്പോഴും സജീവമാണ്. അതുകൊണ്ടുതന്നെ ഇത്തരം ഇടപാടുകളിൽ ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ താഴെപ്പറയുന്ന മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

  1. പിന്നും സി വി വി നമ്പറും ചോരാതെ സൂക്ഷിക്കുക.

ഡെബിറ്റ് കാർഡിന്റെ പിൻ നമ്പർ രഹസ്യമാക്കി വക്കുക എന്നത് തട്ടിപ്പുകൾ തടയാൻ ചെയ്യേണ്ട ഒന്നാമത്തെ കാര്യമാണ്. പിൻ നമ്പർ ഫോണിൽ സേവ് ചെയ്യുകയോ മറ്റുള്ളവർ കാണുന്ന രീതിയിൽ എഴുതി സൂക്ഷിക്കുകയോ ചെയ്യാതിരിക്കുക. പിൻ നമ്പർ മനസ്സിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും ഉചിതം. കൃത്യമായ ഇടവേളകളിൽ പിൻ നമ്പർ മാറ്റുകയും ചെയ്യണം. ബാങ്ക് ഒരിക്കലും ഉപഭോക്താക്കളിൽ നിന്ന് പിൻ നമ്പർ ചോദിക്കാറില്ല. ആ രീതിയിൽ വരുന്ന ഫോൺ കോളുകൾ വ്യാജമാണെന്നുറപ്പിക്കാം. CVV നമ്പറിന്റെ കാര്യത്തിലും ഈ സുരക്ഷാ മുൻകരുതലുകൾ ബാധകമാണ്.

  1. പ്രതിമാസ സ്റ്റേറ്റ്മന്റുകൾ പരിശോധിക്കുക.

ഒരു അക്കൗണ്ടിൽ നിന്ന് വലിയ തുക തട്ടിക്കുന്നതിനു പകരം നിരവധി അക്കൗണ്ടുകളിൽ നിന്നായി ചെറിയ ചെറിയ തുകകൾ തട്ടുന്ന രീതിയാണ് ഇപ്പോൾ തട്ടിപ്പുകാർ പിന്തുടരുന്നത്. അതിനാൽ പ്രതിമാസ ഇടപാടുകൾ പരിശോധിക്കുകയും സംശയകരമായ ഇടപാടുകൾ ബാങ്കിനെ അറിയിക്കുകയും വേണം. എടിഎം കാർഡുകൾ മോഷണം പോകുന്ന സമയത്തും ബാങ്കിനെ യഥാസമയം അറിയിക്കണം. ബാങ്ക് അക്കൗണ്ടുകൾ ഫോൺ നമ്പറുമായി ബന്ധിപ്പിച്ച് നോട്ടിഫിക്കേഷനുകൾ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുക.

  1. അംഗീകൃത ഷോപ്പുകളിലും വെബ്സൈറ്റുകളിലും മാത്രം കാർഡ് ഉപയോഗിക്കുക

ക്യാഷ് ലെസ്സ് ഷോപ്പിംഗുകൾക്കും ഓൺലൈൻ ഷോപ്പിംഗുകൾക്കും അംഗീകൃത ഷോപ്പുകളും വെബ്സൈറ്റുകളും മാത്രം ഉപയോഗിക്കുക.

Related Articles

Latest Articles