Friday, May 17, 2024
spot_img

അങ്കമാലിയില്‍ പിതാവിനുനേരെ ആക്രമണം;മകന്‍ കസ്റ്റഡിയിൽ

എറണാകുളം : പിതാവിനു നേരെ മകന്റെ ക്രൂര ആക്രമണം.എഴുപത് വയസുകാരനായ ദേവസിയെ മകൻ
വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു.അങ്കമാലിയിലാണ് സംഭവം.

മകന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ദേവസിയെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തലയില്‍ ചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. സംഭവത്തില്‍ ദേവസിയുടെ മകന്‍ ജൈജു(46)വിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ആക്രമണത്തിലോട്ടു നയിച്ച കാരണം വ്യക്തമല്ല.

Related Articles

Latest Articles