Friday, May 17, 2024
spot_img

ഇറാഖിലും സിറിയയിലും അമേരിക്കൻ സൈനികർക്ക് നേരെ ആക്രമണം; ‘ഇനിയും ഞങ്ങളുടെ സൈനികരെ ലക്ഷ്യം വയ്‌ക്കുകയാണെങ്കിൽ ഞങ്ങൾ ശക്തമായി തന്നെ പ്രതികരിക്കും’; ഇറാൻ പരമോന്നത നേതാവിന് മുന്നറിയിപ്പുമായി ബൈഡൻ

വാഷിംഗ്ടൺ: ഇറാഖിലും സിറിയയിലും അമേരിക്കൻ സൈന്യം ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. തങ്ങളുടെ സൈനികരെ ലക്ഷ്യം വയ്‌ക്കുന്നത് തുടർന്നാൽ അമേരിക്ക ശക്തമായി തന്നെ പ്രതികരിക്കുമെന്നാണ് ആയത്തുള്ള അലിക്ക് മുന്നറിയിപ്പ് നൽകിയത്. വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബിയാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. നേരിട്ടുള്ള സന്ദേശമാണെന്ന് പറയുന്നുണ്ടെങ്കിലും, ഏത് രീതിയിലാണ് ഇത് കൈമാറിയതെന്ന കാര്യം വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല.

വൈറ്റ് ഹൗസിൽ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിലും ബൈഡൻ ആയത്തുള്ളയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ”ആയത്തുള്ളയ്‌ക്ക് ഞാൻ മുന്നറിയിപ്പ് നൽകുകയാണ്, ഇനിയും ഞങ്ങളുടെ സൈനികരെ ലക്ഷ്യം വയ്‌ക്കുകയാണെങ്കിൽ ഞങ്ങൾ ശക്തമായി തന്നെ പ്രതികരിക്കും. അതിന് തയ്യാറായിരിക്കണം. ഇസ്രായേലുമായി ഇതിന് യാതൊരു ബന്ധവും ഇല്ലെന്നും” ജോ ബൈഡൻ പറഞ്ഞു.

Related Articles

Latest Articles