Sunday, January 11, 2026

അട്ടപ്പാടി മധു കൊലക്കേസ്; ഇരുപതാം സാക്ഷി മരുതനെ ഇന്ന് വിസ്തരിക്കും

പാലക്കാട് : അട്ടപ്പാടി മധു കൊലക്കേസിൽ ഇന്ന് ഇരുപതാം സാക്ഷിയെ വിസ്തതരിക്കും.മുക്കാലിയിലുള്ള തേക്ക് പ്ലാന്റേഷനിലെ ജിവനക്കാരനായ മയ്യൻ എന്ന മരുതനെയാണ് ഇന്ന് വിസ്തരിക്കുക.സാക്ഷികൾ തുടർച്ചയായി കൂറുമാറുന്നതിനാൽ പ്രോസിക്യൂഷൻ ആശങ്കയിലാണ്.

രസഹ്യമൊഴി നൽകിയ എഴുപേർ കോടതിയിൽ മൊഴി മാറ്റിയിരുന്നു. പതിനാറ് പ്രതികൾക്കും ജാമ്യം കിട്ടിയതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ അവസരം കിട്ടിയെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തൽ. മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രതികളുടെ ബന്ധു അബ്ബാസിനെതിരെ അഗളി പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ഈ കേസിൽ മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവരുടെ മൊഴി ഇന്നെടുത്തേക്കും.ഇതിന് ശേഷമാകും അറസ്റ്റിൽ അന്തിമ തീരുമാനം എടുക്കുക.

Related Articles

Latest Articles