റായ്പൂര് : നിർബന്ധമതപരിവർത്തനത്തിന് ഇരയാകാൻ ശ്രമിച്ച പാസ്റ്റർ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. ജഷ്പൂര് സ്വദേശിയായ പാസ്റ്റര് ക്രിസ്റ്റഫര് ടിര്ക്കി ആണ് അറസ്റ്റിലായത്. ഇയാളുടെ സഹായി ജ്യോതികുമാര് ടോപ്പോയെയും പോലീസ് പിടികൂടി.
ബാഗിയ ഗ്രാമവാസികളില് ചിലര് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്. ദളിത് ഭൂരിപക്ഷമുള്ള ഗ്രാമത്തിലെ ജനങ്ങളെ ക്രിസ്റ്റഫറും കൂട്ടാളിയും ചേര്ന്ന് നിര്ബന്ധിത മതപരിവര്ത്തനത്തിന് ഇരയാക്കുവാൻ ശ്രമിക്കുന്നുവെന്നാണ് പരാതി.
ഇരുവരും ജനങ്ങളെ മതപരിവർത്തനത്തിന് ഇരയാകാൻ ശ്രമിച്ചത് രോഗശാന്തി ശുശ്രൂഷയുടെ മറവിലാണ്.
ഇതിനുവേണ്ടി അടുത്തിടെ ഇവര് യോഗം സംഘടിപ്പിച്ചെന്നും പരാതിയില് ഉണ്ട്.
സംഭവത്തില് കന്സാബെല് പോലീസ് ആണ് കേസ് എടുത്തത്. പരാതിയെ തുടര്ന്ന് സ്ഥലത്ത് എത്തിയ പോലീസും ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യന് ശിക്ഷാ നിയമത്തിലെ 295 എ. 34, ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമത്തിലെ നാല് എന്നീ വകുപ്പുകള് പ്രകാരമാണ് കേസ് എടുത്തത്.

