Thursday, September 24, 2026

ഓസ്‌കാര്‍ വേദി അപ്രതീക്ഷിത സംഭവത്തിന് സാക്ഷി: ഭാര്യയെ കളിയാക്കിയ അവതാരകനെ മികച്ച നടൻ തല്ലി

ഓസ്‌കാര്‍ ചടങ്ങിനിടെ വേദിയില്‍ അവതാരകൻ ക്രിസ് റോക്കിനെ, ഹോളിവുഡ് താരം വിൽസ്മിത്ത് കയ്യേറ്റം ചെയ്തു. തന്റെ ഭാര്യയെ കളിയാക്കി എന്ന് ആരോപിച്ചു, വില്‍ സ്മിത്ത് വേദിയിലേക്ക് വന്നു അവതാരകന്റെ മുഖത്തടിക്കുകയായിരുന്നു. വിൽസ്മിത്തിന്റെ അപ്രതീക്ഷിത പ്രതികരണം വേദിയെ നിശ്ചലമാക്കി.

വിൽസ്മിത്തിന്റെ ഭാര്യ ജാദയുടെ ഹെയർ സ്റ്റെയ്‌ലിനെ അവതാരകൻ ക്രിസ് റോക്ക് കളിയാക്കി സംസാരിച്ചിരുന്നു. ഇതാണ് വിൽസ്മിത്തിനെ പ്രകോപിപ്പിച്ചത്. സംഭവത്തിന് ശേഷമായിരുന്നു മികച്ച നടനുള്ള പുരസ്‌കാരം അദ്ദേഹം ഏറ്റുവാങ്ങിയത്. പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെ അദ്ദേഹം അവതാരകനോട് മാപ്പ് പറയുകയും ചെയ്തു.

ലോകം മുഴുവൻ ആരാധകരുള്ള നടനാണ് അദ്ദേഹം. നാല് ഗോള്‍ഡെന്‍ ഗ്ലോബ് അവാര്‍ഡുകള്‍ക്കും, രണ്ടു ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്കും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട നടനാണ് ഇദ്ദേഹം. നാല് ഗ്രാമി അവാര്‍ഡുകള്‍ നേടിയിട്ടുമുണ്ട്. കിങ് റിച്ചാർഡ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഓസ്‌കാർ നേടിയത്.

Related Articles

Latest Articles