Monday, May 6, 2024
spot_img

പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം; ഡി കെ ശിവകുമാറിനെതിരെ കർണാടകയിൽ കേസ്

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെതിരെ കേസ്. പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ നോക്കി എന്ന് ആരോപിച്ച് ബിജെപി എംഎൽഎ അശ്വത് നാരായൺ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

സമനമായ രീതിയിൽ നിരവധി തവണ ശിവകുമാർ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടുണ്ട്. മുൻ മുഖ്യ മന്ത്രിയായിരുന്ന എച്ച് ഡി കുമാരസ്വാമിക്കെതിരെ മോശം പരാമർശം നടത്തിയ സംഭവത്തിലും ശിവകുമാറിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്. രാഷ്‌ട്രീയ നേതാക്കളെ വിമർശിക്കുന്നതിനിടെ ഒരു സമുദായത്തെ മൊത്തമായി ശിവകുമാർ ആക്ഷേപിക്കുകയായിരുന്നു. ജാതി, വർഗീയ വികാരങ്ങളുടെ അടിസ്ഥാനത്തിൽ തെറ്റായ ആരോപണങ്ങൾ നടത്തിയെന്നതായിരുന്നു ശിവകുമാറിനെതിരെ പരാതി നൽകിയത്.

Related Articles

Latest Articles