Sunday, September 20, 2026

ട്രെയിൻ യാത്രക്കിടെ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കാൻ ശ്രമം ! പ്രതി മുഹമ്മദ് ഇബ്രാഹിമിനെ ചെരുപ്പൂരിയടിച്ച് സഹയാത്രികർ; വീഡിയോ വൈറൽ

ട്രെയിൻ യാത്രയ്ക്കിടെ പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയോട് ലൈംഗിക ചുവയുള്ള ആംഗ്യങ്ങൾ കാണിച്ചതിന് മുഹമ്മദ് ഇബ്രാഹിം എന്നയാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. ത്രിപുര സുന്ദരി എക്സ്പ്രസിലായിരുന്നു സംഭവം. ട്രെയിൻ ത്രിപുരയിലെ ധർമ്മനഗർ സ്റ്റേഷനിലെത്തിയപ്പോഴാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്.

ധർമ്മനഗർ സ്റ്റേഷനു തൊട്ടുമുമ്പുള്ള അംബാസ സ്റ്റേഷനിൽ ട്രെയിനിലെ ഭൂരിഭാഗം യാത്രക്കാരും ഇറങ്ങിയിരുന്നു. പിന്നീടുള്ള തുരങ്കത്തിലൂടെ ട്രെയിൻ കടന്നുപോകവേയായിരുന്നു പെൺകുട്ടിയെ പീഡനത്തിനിരയാക്കാൻ പ്രതി ശ്രമിച്ചത്. ഇയാൾ ലൈംഗിക ചുവയുള്ള ആംഗ്യങ്ങൾ കാണിക്കുന്നത് പെൺകുട്ടി മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും സഹോദരന് അയയ്ക്കുകയും ചെയ്തു.
പ്രതിയുടെ ചെയ്തികൾ മറ്റ് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ അവർ പ്രശ്നത്തിൽ ഇടപെടുകയും പ്രതിയെ പിടികൂടി കൈകാര്യം ചെയ്യുകയും ചെയ്തു. ഒരു സ്ത്രീ ഇബ്രാഹിമിനെ ചെരുപ്പ് കൊണ്ട് അടിക്കുന്നതും പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളിൽ കാണാനാകും. ട്രെയിൻ ധർമ്മനഗർ ടൗണിൽ എത്തിയപ്പോൾ, പ്രതിയെ ട്രെയിനിൽ നിന്ന് പുറത്താക്കി റെയിൽവേ പോലീസിന് കൈമാറി.

Related Articles

Latest Articles