Thursday, May 16, 2024
spot_img

നല്ല കൊളസ്ട്രോൾ എങ്ങനെ വർദ്ധിപ്പിക്കാം?;ഇതാ നാല് വഴികൾ

  1. 1.നിയാസിൻ (വിറ്റാമിൻ ബി 3) എച്ച്ഡിഎൽ അളവ് വർദ്ധിപ്പിക്കാൻ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഒരു മരുന്നാണ്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, നിയാസിൻ എൽഡിഎൽ കൊളസ്ട്രോളിന്റെ സാന്ദ്രത കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് കരുതുന്നു. ട്യൂണ, സാൽമൺ, കൂൺ, ഉരുളക്കിഴങ്ങ്, തുടങ്ങിയ ഭക്ഷണങ്ങൾ നിയാസിൻ നല്ല ഉറവിടമാണ്.

2.സജീവമായ ഒരു ജീവിതശൈലി നിങ്ങളുടെ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. 2016-ൽ പബ്‌മെഡ് സെൻട്രലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം കാണിക്കുന്നത് കഠിനമായ ശാരീരിക വ്യായാമം എച്ച്‌ഡിഎല്ലിന്റെ സാന്ദ്രത വർദ്ധിപ്പിക്കുകയും എൽഡിഎല്ലിന്റെ സാന്ദ്രത കുറയ്ക്കുകയും ചെയ്യുന്നു എന്നാണ്. ദിവസവും 20- 30 മിനുട്ട് വ്യായാമം ചെയ്യുന്നത് ശീലമാക്കുക.

3.ബദാം, പിസ്ത, നിലക്കടല, കശുവണ്ടിപ്പരിപ്പ് തുടങ്ങിയ നട്‌സുകളിൽ ഹൃദയത്തിന് ആരോഗ്യകരമായ പോഷകങ്ങളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നത് തടയാൻ നാരുകൾ സഹായിക്കുന്നു. 2018 ലെ ഒരു പഠനമനുസരിച്ച്, കശുവണ്ടിപ്പരിപ്പിന് സിസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും കഴിയും.

4.നിങ്ങൾ അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ള ആണെങ്കിൽ നിങ്ങൾക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്. നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് മൂന്ന് ശതമാനം പോലും കുറയ്ക്കുന്നത് എച്ച്ഡിഎൽ അളവിൽ ഗണ്യമായ വർദ്ധനവിന് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Related Articles

Latest Articles