Saturday, May 4, 2024
spot_img

മോദി ഇടപെട്ടു; കടത്തിക്കൊണ്ട് പോയ 15 അമൂല്യ വസ്തുക്കൾ തിരികെ നൽകുമെന്ന് പറഞ്ഞ് ഓസ്ട്രേലിയ കീഴടങ്ങി

ദില്ലി: ഇന്ത്യയിൽ നിന്നും കടത്തിക്കൊണ്ട് പോയ 15 അമൂല്യ വസ്തുക്കൾ തിരികെ നൽകുമെന്ന് പറഞ്ഞ് ഓസ്ട്രേലിയ. ഓസ്ട്രേലിയൻ നാഷണൽ ഗാലറി ഇക്കാര്യം സ്ഥിരീകരിച്ചതായി കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി ജി കിഷൻ റെഡ്ഡി അറിയിച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെ സംയുക്ത ഇടപെടലുകൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നിലപാടുകളുടെ കൂടി ഫലമായാണ് ഇന്ത്യക്ക് ഇവ തിരികെ ലഭിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

ഓസ്ട്രേലിയയിൽ നിന്നും ഇന്ത്യക്ക് തിരികെ ലഭിക്കുന്ന വസ്തുക്കൾ ‘രാഗമാല പരമ്പര, യക്ഷ ഭൈരവ, കാളി യന്ത്രം എന്നിവയിലെ നഷ്ടമായ പേജുകൾ, പരമ്പരാഗത സാരി ധരിച്ച യുവതി, കൃഷ്ണാർജ്ജുനന്മാരുടെ ചിത്രം, ഭൂത്രാണനം ചെയ്യുന്ന വരാഹമൂർത്തിയുടെ ചിത്രം, ശിവപാർവതിമാരുടെ ചിത്രം, ആലിലയിലെ ഉണ്ണികൃഷ്ണന്റെ ചിത്രം, യുവാവിന്റെ ചിത്രം, തമിഴ്നാട്ടിൽ നിന്നുള്ള ശിൽപ്പങ്ങൾ’ എന്നിവയൊക്കെയാണ്.

ഇവ ഓസ്ട്രേലിയയിൽ എത്തിയത് വിവാദ കരകൗശല ഇടപാടുകാരൻ സുഭാഷ് കപൂർ വഴിയാണ് മോഷ്ടിക്കപ്പെട്ടതും നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യപ്പെട്ടതുമായ വസ്തുക്കളാണ് ഇവ. മുൻപ് ഇതേ രീതിയിൽ ഓസ്ട്രേലിയയിൽ എത്തിയ അഞ്ച് ദശലക്ഷം ഡോളർ വിലമതിക്കുന്ന നടരാജ വിഗ്രഹം 2014ൽ ഓസ്ട്രേലിയ ഇന്ത്യക്ക് കൈമാറിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles