Saturday, May 18, 2024
spot_img

ചെങ്കൽചൂളയിലെ ‘വൈറൽ’ പിള്ളേരുടെ കളി ഇനി വെള്ളിത്തിരയിൽ: തുടക്കം നിക്കി ​ഗൽറാണിയ്ക്കും ആക്ഷൻ കിങ്‌നും ഒപ്പം

തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ച് തകർപ്പൻ വീഡിയോ അവതരിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ ചെങ്കൽചൂളയിലെ മിടുക്കന്മാർ ഇപ്പോൾ സിനിമാ താരങ്ങളാണ്. അയൻ സിനിമയിലെ നൃത്തവും സംഘട്ടനവുമെല്ലാം ഒരു മൊബൈൽ കാമറയുടെ സഹായത്തോടെ ഇവർ ചിത്രീകരിക്കുകയായിരുന്നു. ഈ വിഡിയോ വൈറലായതിന് പിന്നാലെ സംവിധായകനും അണിയറ പ്രവർത്തകരും ഇവരെ ഷൂട്ടിങ്ങിനായി ക്ഷണിക്കുകയായിരുന്നു.

മലയാളികളുടെ പ്രിയ സംവിധായകൻ കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിരുന്ന്’ എന്ന ചിത്രത്തിലാണ് ഇവർ അഭിനയിക്കുന്നത്. പീരുമേട്ടിൽ ചിത്രീകരണം തുടരുന്ന സിനിമയിൽ മുഴുനീള കഥാപാത്രങ്ങളാണ് ഇവർ. സംവിധായകൻ കണ്ണൻ തന്നെയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. തെന്നിന്ത്യൻ താരങ്ങളായ അർജുൻ, നിക്കി ഗൽറാണിയുമാണ് വിരുന്നിൽ പ്രധാന വേഷത്തിലെത്തുന്നത്.

ചിത്രത്തിൽ നായികാവേഷത്തിൽ എത്തുന്ന നിക്കി ഗൽറാണിയെ തട്ടിക്കൊണ്ടുപോകുന്ന അജയ് വാസുദേവന്റെ നേതൃത്വത്തിലുളള സംഘത്തിലെ അംഗങ്ങളായിട്ടാണ് സിനിമയിൽ ഇവരുടെ കന്നി പ്രകടനം. നായകനൊപ്പമുള്ള ആക്ഷൻ രംഗങ്ങളടക്കം ക്ലൈമാക്‌സ് സീനിലും ഇവർ അഭിനയിക്കും. മലയാളം, തമിഴ് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആക്ഷൻ കിംഗ് അർജുനാണ് നായകവേഷത്തിൽ എത്തുന്നത്. നിക്കി ഗിൽറാണി, മുകേഷ്, ആശാ ശരത്ത്, അജു വർഗീസ്, ഹരീഷ് പേരടി, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവരാണ് ഒപ്പം അണിനിരക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles