Sunday, June 16, 2024
spot_img

കനത്ത മഴ; അടൂരില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, റോഡ് തെന്നിയാണ് അപകടമുണ്ടായതെന്ന് പ്രാഥമിക നിഗമനം

പത്തനംതിട്ട: അടൂരില്‍ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കച്ചേരിച്ചന്ത മിനിഭവനില്‍ ഉണ്ണികൃഷ്ണ പിള്ള ആണ് മരിച്ചത്. അടൂര്‍ കച്ചേരിച്ചന്തയ്ക്ക് സമീപമായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഓട്ടോയില്‍ കുടുങ്ങിയ ആളെ പുറത്തെടുത്തത്. അപ്പോഴേക്കും ഡ്രൈവർ മരിച്ചിരുന്നു.

ശക്തമായ മഴയില്‍ തോട് നിറഞ്ഞ് ഒഴുകിയതു കാരണം ഓട്ടോയുടെ അടിയില്‍ പെട്ട ഡ്രൈവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നാണ് ഫയർ ഫോഴ്‌സ് സംഘത്തിന്റെ നിഗമനം. വിവരമറിഞ്ഞ് അടൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തോട്ടില്‍ നിന്നും ഓട്ടോയില്‍ കുടുങ്ങി കിടന്ന ഉണ്ണികൃഷ്ണക്കുറുപ്പിനെ പുറത്തെടുക്കുകയായിരുന്നു.

Related Articles

Latest Articles