Sunday, October 11, 2026

ബൽറാം മട്ടന്നൂർ അന്തരിച്ചു; വിട പറഞ്ഞത് ‘കളിയാട്ടം’ ഉൾപ്പെടെയുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത്

കണ്ണൂർ: പ്രശസ്ത തിരക്കഥാകൃത്ത് ബൽറാം മട്ടന്നൂർ അന്തരിച്ചു. 62 വയസായിരുന്നു. തിരക്കഥാകൃത്ത് എന്നതിനുപുറമെ സാഹിത്യകാരൻ എന്ന നിലയിലും അദ്ദേഹം പ്രശസ്തിയാർജിച്ചിട്ടുണ്ട്. ഗുരുതര രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം.

കളിയാട്ടം, സമവാക്യം, കർമയോഗി, പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് ബൽറാം മട്ടന്നൂർ. സുരേഷ് ഗോപിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് നേടികൊടുത്ത സിനിമ കൂടിയാണ് കളിയാട്ടം. ബൽറാം മട്ടന്നൂരിന്റെ കാശി എന്ന നോവലും മുയൽ ഗ്രാമം, കാട്ടിലൂടെ, നാട്ടിലൂടെ, രവി ഭഗവാൻ തുടങ്ങിയ ബാലസാഹിത്യകൃതികളും ശ്രദ്ധേയമാണ്. പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം തുടങ്ങിയ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

Related Articles

Latest Articles