Thursday, September 24, 2026

ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണം; രണ്ട് മുസ്ലീം ലീഗ് പ്രവര്‍ത്തകർ അറസ്റ്റിൽ

ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഫായിസ്, മുര്‍ഷിദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. കഴിഞ്ഞ ദിവസം കേസിലെ പ്രധാന പ്രതിയായ എസ്ഡിപിഐ ജില്ലാ നേതാവിനെ പിടികൂടിയിരുന്നു. മര്‍ദ്ദനമേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ജിഷ്ണുവിനെ ചെളി വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച സഫീറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്ഡിപിഐ ജില്ലാ സെക്രട്ടറിയായ ഇയാള്‍ ഒളിവിലായിരുന്നു.

എസ്.ഡി.പി.ഐ.യുടെ ഫ്ളെക്സ് കീറിയെന്നാരോപിച്ചാണ് അമ്പതോളം പേരടങ്ങിയ അക്രമിസംഘം ജിഷ്ണുരാജിനെ ക്രൂരമായി മര്‍ദിച്ചത്. പ്രദേശത്ത് മുന്‍പുനടന്ന സമാനസ്വഭാവമുള്ള സംഭവങ്ങള്‍ക്കുപിന്നിലും താനാണെന്ന് ജിഷ്ണുരാജ് കുറ്റസമ്മതം നടത്തുന്ന വീഡിയോയും അക്രമികള്‍ പ്രചരിപ്പിച്ചിരുന്നു. കേസില്‍ ഇതുവരെ 13 പേരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇതില്‍ അറസ്റ്റിലായ ഒമ്പത് പേരുടെയും ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.

Related Articles

Latest Articles