Wednesday, May 29, 2024
spot_img

സർക്കാർ പിന്തുണയോടെ ബംഗാളിലെ തെരുവിൽ അഴിഞ്ഞാടി മതമൗലികവാദികൾ; കടുത്ത ഭീതിയിൽ ജനങ്ങൾ

കൊൽക്കത്ത: മതമൗലിക വാദികൾ വെള്ളിയാഴ്ച നിസ്കാരത്തിന് ശേഷം തുടങ്ങി വെച്ച അക്രമ പരമ്പര ബംഗാളിൽ തുടരുന്നു. ഹൗറയിലും മുർഷിദാബാദിലും കലാപകാരികൾ തെരുവുകൾ ഒന്നോടെ കൈയ്യേറിയിരിക്കുകയാണ്. പോലീസിനെതിരെയും വ്യാപകമായ അക്രമാമാണ് കലാപകാരികൾ അഴിച്ചു വിടുന്നത്.

അതേസമയം, മമത സർക്കാർ വർഗീയ പ്രീണനത്തിന്റെ ഭാഗമായി അക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും നിസ്സാരവത്കരിക്കാൻ ശ്രമിക്കുകയുമാണ് ചെയ്യുന്നതെന്ന് ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. ഏകപക്ഷീയമായ അതിക്രമങ്ങളാണ് ബംഗാളിൽ നടക്കുന്നത്. കടുത്ത ഭീതിയിലാണ് ഒരു വിഭാഗം ജനങ്ങൾ കഴിയുന്നതെന്നും ബിജെപി ചൂണ്ടിക്കാട്ടുകയും ചെയ്തു.

ഒരു വിഭാഗം ജനങ്ങൾ കടുത്ത അരക്ഷിതാവസ്ഥയിൽ കഴിയുമ്പോഴും സർക്കാർ ഏകപക്ഷീയമായി പെരുമാറികൊണ്ടിരിക്കുകയാണ്. പോലീസ് സംവിധാനം ഒന്നാകെ മരവിച്ച അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പിക്കാൻ സൈന്യത്തെ വിളിക്കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത് എത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി നേതാക്കൾ ഗവർണർക്ക് നിവേദനം നൽകി.

സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയിൽ ഗവർണറും ആശങ്ക അറിയിച്ചു. ഈ സാഹചര്യത്തിൽ ബംഗാളിൽ അർദ്ധസൈനിക വിഭാഗത്തെ വിന്യസിക്കാൻ സാദ്ധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.

Related Articles

Latest Articles