Thursday, May 23, 2024
spot_img

കൊവിഡ് അനുബന്ധരോഗം മൂര്‍ച്ഛിച്ച്‌ സോണിയാ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് പാര്‍ട്ടി വൃത്തങ്ങൾ

ദില്ലി: കോണ്‍ഗ്രസ് മേധാവി സോണിയാ ഗാന്ധിയെ കൊവിഡ് അനുബന്ധരോഗം മൂര്‍ച്ഛിച്ച്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവര്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

‘കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കൊവിഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ഇന്ന് ഗംഗാ റാം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവര്‍ സുഖമായിരിക്കുന്നു, ഇപ്പോള്‍ നിരീക്ഷണത്തിലാണ്. അവരോടൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദിപറയുന്നു- പാര്‍ട്ടി വക്താവ് രന്‍ദീപ് സര്‍ജെവാല പറഞ്ഞു.

ജൂണ്‍ 2നാണ് അവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം മൂര്‍ച്ഛിച്ചതു ചൂണ്ടിക്കാട്ടി ഇ ഡിയുടെ മുന്നില്‍ ഹാജരാവാനുള്ള സമയം നീട്ടി ചോദിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

ആദ്യം ജൂണ്‍ 8ന് ഹാജരാവാനാണ് പറഞ്ഞത്. പിന്നീട് അത് ജൂണ്‍ 23ആക്കിക്കൊടുത്തു. നാഷണല്‍ ഹെരാള്‍ഡ് കേസിലാണ് സോണിയയ്ക്കും മകന്‍ രാഹുലിനും എതിരേ കേസെടുത്തത്. ജൂണ്‍ 13നാണ് രാഹുല്‍ ഇ ഡിക്കുമുന്നില്‍ ഹാജരാവേണ്ടത്.

Related Articles

Latest Articles