Thursday, May 2, 2024
spot_img

വനിതാ ഐപിഎല്‍ ; താരലേലത്തിൽ റെക്കോര്‍ഡ് തുകക്ക് സ്മൃതിയെ സ്വന്തമാക്കി ബാംഗ്ലൂര്‍

മുംബൈ: വനിതാ ഐപിഎല്ലിലെ താരലലേത്തില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. ലേലത്തിൽ ഇന്ത്യന്‍ താരം സ്മൃതി മന്ഥാനയെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സ്വന്തമാക്കി . റെക്കോര്‍ഡ് തുകയായ 3.40 ലക്ഷം രൂപക്കാണ് സ്മൃതിയെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. സ്മൃതിക്കായി അവസാന റൗണ്ട് വരെ മുംബൈ ഇന്ത്യന്‍സും പോരാടിയെങ്കിലും അവർക്ക് സ്മൃതിയെ സ്വാന്തമാക്കാൻ കഴിഞ്ഞില്ല.

ഇന്ത്യന്‍ ടീം ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് കൗറിനായും ശക്തമായ ലേലം വിളി നടന്നിരുന്നു . ഹര്‍മന്‍പ്രീതിനായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈയുമാണ് മത്സരിച്ചത്. ഒടുവില്‍ 1.80 കോടി രൂപക്ക് മുംബൈ ഹര്‍മനെ സ്വന്തമാക്കി. ഐപിഎല്‍ താരലേലം പുരോഗമിക്കുകയാണ്.

Related Articles

Latest Articles