Friday, May 17, 2024
spot_img

‘കാട്ടാനകളെ ഉണ്ടാക്കിയത് പിണറായി അല്ല; പിടിക്കാന്‍ വി ഡി സതീശനെ ഏല്‍പ്പിക്കണം’ :
കാട്ടാനശല്യത്തിൽ നിരാഹാരസമരം നടത്തുന്ന കോണ്‍ഗ്രസിനെ പരിഹസിച്ച് എംഎം മണി

ഇടുക്കി : കാട്ടാനശല്യത്തിനെതിരെ പൂപ്പാറയില്‍ നിരാഹാരസമരം നടത്തുന്ന കോണ്‍ഗ്രസ് പ്രവത്തകരെ പരിഹസിച്ച് മുൻ മന്ത്രിയും ഉടുമ്പുംചോല എംഎൽഎ യുമായ എംഎം മണി. കാട്ടാനകളെ ഉണ്ടാക്കിയത് പിണറായി വിജയനല്ലെന്നും സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും ആനയെ പിടിക്കാന്‍ വി.ഡി.സതീശനെ ഏല്‍പ്പിക്കാമെന്നും എംഎം മണി പരിഹസിച്ചു.

അതെ സമയം ഇന്നലെ രാത്രി മാങ്കുളത്ത് വീണ്ടും കാട്ടാനയുടെ ആക്രമണം ഉണ്ടായി . അർധരാത്രിയെത്തിയ ആനക്കൂട്ടം വ്യാപകമായി കൃഷിസ്ഥലങ്ങൾ നശിപ്പിച്ചു കിഴികണ്ടത്തില്‍ ആയിരം കിലോ ഏലം വിളവെടുത്തിരുന്ന തോട്ടം ആനക്കൂട്ടം ചവിട്ടിമെതിച്ചു. നിരവധി കമുകും കുത്തിമറിച്ചിട്ടു. കൃഷി ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന ഉപകരണങ്ങളും ആനക്കൂട്ടം നശിപ്പിച്ചു.

Related Articles

Latest Articles