Friday, May 17, 2024
spot_img

ബെം​ഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസ്; എൻഐഎയ്ക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി: ബെം​ഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസ് ഇനി എൻഐഎ അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി. കേസ് ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന് നേരത്തെ തന്നെ സൂചനകൾ പുറത്തുവന്നിരുന്നു.

മാർച്ച് ഒന്നിനായിരുന്നു ബെം​ഗളൂരു ന​ഗരത്തെ വിറപ്പിച്ച് കഫേയ്‌ക്കുള്ളിൽ പൊട്ടിത്തെറിയുണ്ടായത്. ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. കിഴക്കൻ ബെം​ഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലുള്ള രാമേശ്വരം കഫേയിലായിരുന്നു സംഭവം. കടയിലുണ്ടായിരുന്ന ജീവനക്കാർക്കും കസ്റ്റമേഴ്സിനും പരിക്കേറ്റിരുന്നു.

തൊപ്പിയും മാസ്കും ധരിച്ച് എത്തിയ 30 വയസ് തോന്നിക്കുന്ന യുവാവാണ് ഐഇഡി അടങ്ങുന്ന ബാ​ഗ് കഫേക്കുള്ളിൽ വച്ചതെന്ന് കരുതുന്നു. ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 2022ൽ മം​ഗലാപുരത്ത് നടന്ന കുക്കർ ബോംബ് സ്ഫോടനത്തിന് സമാനമായാണ് പൊട്ടിത്തെറിയുണ്ടായത്.
അതുകൊണ്ടാണ് സംഭവത്തിലെ ഭീകരാക്രമണ സാധ്യത അന്വേഷിക്കുന്നത്.

Related Articles

Latest Articles