Saturday, May 4, 2024
spot_img

ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു, എകെ 47 തോക്ക് ഉൾപ്പടെയുള്ള വെടിക്കോപ്പുകള്‍ കണ്ടെടുത്തു

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു വാനിഗാം പയീൻ ക്രീരി മേഖലയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരരിൽ നിന്ന് എകെ 47 തോക്ക് ഉൾപ്പടെയുള്ള വെടിക്കോപ്പുകള്‍ കണ്ടെടുത്തു എന്ന് പോലീസ് അറിയിച്ചു.

അതിർത്തി രക്ഷാ സേനയാണ് ഇന്ത്യാ പാക് അതി‍ർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാകിസ്ഥാൻ സ്വദേശികളെ വധിച്ചത്. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു ഇവരെന്ന് രാജസ്ഥാൻ പോലീസിലെ ബാർമർ എഎസ്‌പി സത്യേന്ദ്ര പാൽ സിം​ഗ് പറഞ്ഞു. കൊല്ലപ്പെട്ടവരുടെ പക്കൽ നിന്ന് വെടിക്കോപ്പുകളും കൂടാതെ മൂന്ന് കിലോ ഗ്രാമോളം തൂക്കം വരുന്ന മയക്കുമരുന്നും പിടികൂടിയിട്ടുണ്ട്.

കൊല്ലപ്പെട്ടവർ മയക്കുമരുന്ന് കടത്തുകാരാണ് എന്നാണ് ലഭ്യമാകുന്ന വിവരം. ബാർമർ ജില്ലയിലെ ബാർമർ വാലാ സൈനിക പോസ്റ്റിനടുത്ത് വെച്ചാണ് ഭീകരരെ കണ്ടെത്തിയത്. മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചതോടെ സൈന്യം വെടിയുതിർക്കുകയായിരുന്നു.

Related Articles

Latest Articles