Wednesday, May 8, 2024
spot_img

സിഐയെ സ്ഥലം മാറ്റി; പാലക്കാട് നിന്നും കാണാതായ വനിതാ സിഐയ്‌ക്കെതിരെ നടപടി

വയനാട്: പാലക്കാട് നിന്നും കാണാതായ വനിതാ സിഐയ്‌ക്കെതിരെ നടപടി.പനമരം സിഐ എലിസബത്തിനെ സ്ഥലം മാറ്റി.

പനമരം സ്റ്റേഷന്റെ ചുമതല എലിസബത്തിനായിരുന്നു. ഇവിടെ നിന്നും വയനാട് ക്രൈം ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്. എലിസബത്തിനെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്.

ചൊവ്വാഴ്ചയായിരുന്നു പാലക്കാട് കോടതി ഡ്യൂട്ടിയ്‌ക്കായി പോയ എലിസബത്തിനെ കാണാതെയായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരത്ത് നിന്നും കണ്ടെത്തുകയായിരുന്നു. വനിതാ സുഹൃത്തിന്റെ വീട്ടിൽ നിന്നുമാണ് സിഐയെ കണ്ടെത്തിയത്.

Related Articles

Latest Articles