Monday, September 21, 2026

ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ്; അക്രമികളെ ഉടന്‍ പിടികൂടുമെന്ന് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍

കൊച്ചി: ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ അക്രമികളെ ഉടന്‍ പിടികൂടുമെന്ന് പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്‍. കേസ് പഠിച്ചു തുടങ്ങിയെന്നും രവി പൂജാരിയെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും ജോസി ചെറിയാന്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള നടപടികള്‍ ആയതിനാല്‍ പ്രതികളുടെ അറസ്റ്റ് വൈകിയേക്കും. അധോലോക കുറ്റവാളി രവി പൂജാരിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ മുംബൈ, കര്‍ണാടക പൊലീസിന് ഉടന്‍ അപേക്ഷ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles