കു​വൈറ്റ്​ : പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളും മ​റ്റു അ​ത്യാ​ഹി​ത​ങ്ങ​ളും ഉ​ണ്ടാ​യാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്​ തങ്ങള്‍ സ​ര്‍​വ​സ​ജ്ജ​മെ​ന്ന്​ തെ​ളി​യി​ച്ചുകൊണ്ട് കു​വൈ​റ്റ്​ അ​ഗ്​​നി​ശ​മ​ന സേ​ന​യു​ടെ മോ​ക്​​ഡ്രി​ല്‍.

ദു​ര​ന്ത​നി​വാ​ര​ണ​ത്തി​ലും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലും വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​വും കാ​ര്യ​ക്ഷ​മ​ത​യും ഉ​റ​പ്പു​വ​രു​ത്താ​നാ​ണ്​ മോ​ക്​​ഡ്രി​ല്‍ സം​ഘ​ടി​പ്പി​ച്ച​തെ​ന്നും സേ​ന​യു​ടെ ആ​ത്മ​വി​ശ്വാ​സം വ​ര്‍​ധി​പ്പി​ക്കാ​ന്‍ ഇ​തി​ലൂ​ടെ ക​ഴി​ഞ്ഞെ​ന്നും അ​ഗ്​​നി​ശ​മ​ന സേ​ന മേ​ധാ​വി ലെ​ഫ്. ജ​ന​റ​ല്‍ ഖാ​ലി​ദ്​ അ​ല്‍ മി​ക്​​റ​ദ്​ പ​റ​ഞ്ഞു.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഞൊ​ടി​യി​ട​യി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍​ക്കി​ട​യി​ല്‍ ഏ​കോ​പ​നം സാ​ധ്യ​മാ​ക്കാ​ന്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ ആ​വ​ശ്യ​മാ​ണെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ജാ​ബി​ര്‍ മു​ബാ​റ​ക്​ അ​സ്സ​ബാ​ഹ്​ പ​റ​ഞ്ഞു.

അ​രി​ഫ്​​ജാ​നി​ല്‍ ന​ട​ന്ന മോക്ഡ്രില്‍ പരിശീലന പ​രി​പാ​ടി​യി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ജാ​ബി​ര്‍ മു​ബാ​റ​ക്​ അ​സ്സ​ബാ​ഹ്​, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ ഖാ​ലി​ദ്​ അ​ല്‍ ജ​ര്‍​റാ​ഹ്​, കാ​ബി​ന​റ്റ്​ കാ​ര്യ മ​ന്ത്രി​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​ന​സ്​ അ​ല്‍ സാ​ലി​ഹ്​, വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ള്‍, പാ​ര്‍​ല​മന്‍റ്, മ​ന്ത്രാ​ല​യ​ങ്ങ​ള്‍, അ​ന്താ​രാ​ഷ്​​ട്ര​വും പ്രാ​ദേ​ശി​ക​വു​മാ​യ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പങ്കെടുത്തു.