Sunday, September 20, 2026

ദിവസവും ഒരു ​ഗ്ലാസ് ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഏറെ!

ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും ഉത്തമമായ ഒന്നാണ് ഇഞ്ചി. ദിവസവും ഒരു കഷ്ണം ഇഞ്ചി കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.രാവിലെ വെറും വയറ്റില്‍ ഇഞ്ചി കഴിച്ചാല്‍ 40 കലോറിയോളം കൊഴുപ്പ് കുറയും.

മൂക്കടപ്പ്, തലകറക്കം എന്നിവ തടയാനും ഇഞ്ചി കഴിക്കുന്നതിലൂടെ സാധിക്കും. ഇഞ്ചിയിലുള്ള ആന്റിഓക്‌സിഡന്റുകളാണ് രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുന്നത്. ഇഞ്ചിയുടെ ഉപയോഗം രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന തടസം നീക്കാന്‍ സഹായിക്കുക വഴി കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു. രാത്രി ഉറങ്ങുന്നതിന് മുന്നേ ഒരു ​ഗ്ലാസ് ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും.

ഇഞ്ചിയില്‍ ജിഞ്ചറോള്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ഓക്കാനം ചികിത്സിക്കാനും ഛര്‍ദ്ദി തടയാനും സഹായിക്കുന്നു. ദഹനത്തിനും അസ്വസ്ഥതയ്ക്കും കാരണമാകുന്ന വയറ്റിലെ ആസിഡുകള്‍ പരിഹരിക്കാനും ഇത് സഹായിക്കുന്നു. പ്രമേഹമുള്ളവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇഞ്ചി വളരെ ഗുണം ചെയ്യും. ആര്‍ത്തവ വേദന കുറയ്ക്കാന്‍ ഇഞ്ചി മികച്ചൊരു പ്രതിവിധിയാണ്.

Related Articles

Latest Articles