Tuesday, May 7, 2024
spot_img

ആദ്യം കയ്ക്കും പിന്നെ മധുരിക്കും… അറിയാതെ പോകരുതേ ഇവന്റെ ഗുണങ്ങൾ

നെല്ലിക്കയിലുള്ള ഗുണങ്ങള്‍ പറഞ്ഞാൽ തീരില്ല. ഒട്ടനവധി ഔഷധ ഗുണങ്ങൾ ഇതിനുണ്ട്. ആയുര്‍വേദ ചികിത്സയിലും നെല്ലിക്ക പ്രധാന വസ്തുവാണ്. അനീമിയ പോലുള്ള ഗുരുതര രോഗങ്ങള്‍ ചെറുക്കാന്‍ നെല്ലിക്ക സഹായിക്കുന്നു. നാലോ അഞ്ചോ നെല്ലിക്ക പതിവാക്കിയാല്‍ രക്തക്കുറവ് പരിഹരിക്കാം.

ഇരുമ്പ്, വിറ്റാമിന്‍ സി, നാരുകള്‍, കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ എ, അന്നജം, വിറ്റാമിന്‍ ബി -ത്രീ , തുടങ്ങിയവ നെല്ലിക്കയിൽ അടങ്ങിയിട്ടുണ്ട്. കഷണ്ടി, നര എന്നിവയെ തടയാനും നെല്ലിക്ക സഹായിക്കും. ചെമ്പകടൻ ലാര്‍ജ്, ബനാറസി, കൃഷ്ണ, കഞ്ചന്‍ എന്നിങ്ങനെ പല ഇനങ്ങലുണ്ട്. ചെറിയ കായുണ്ടാകുന്ന നെല്ലിയാണ് പോഷകഗുണമുള്ളതായി പറയപ്പെടുന്നത്.

മഴക്കാലമാണ് നെല്ലിക്കതൈ നടാന്‍ അനുയോജ്യം. സാധാരണ പരിചണം നല്‍കിയാല്‍ മതി നെല്ലി മരം വളരാന്‍. നാടന്‍ നെല്ലിക്ക ചെറുതും കയ്‌പ്പേറിയതുമായിരിക്കും. ബെഡ്ഡ് ചെയ്ത മരങ്ങള്‍ രണ്ടോ മൂന്നോ വര്‍ഷം കൊണ്ടു കായ്ച്ചു തുടങ്ങും. നാടന്‍ നെല്ലിക്കയേക്കാള്‍ വലുതായിരിക്കും ഇവ. ചില നെല്ലി മരങ്ങള്‍ നൂറ്റാണ്ടുകളോളം നിലനില്‍ക്കാറുണ്ട്.

Related Articles

Latest Articles