Friday, May 17, 2024
spot_img

അതിതീവ്ര കോവിഡ് വ്യാപനം: തിരുവനന്തപുരത്ത് നടത്താനിരുന്ന പ്രഥമ കേരള ഒളിമ്പിക്സ് മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കടുത്ത നിയന്ത്രങ്ങളാണ് ജില്ലകളിലെല്ലാം. ഇപ്പോഴിതാ കോവിഡ് വ്യാപനത്തെത്തുടർന്ന് തിരുവനന്തപുരത്ത് നടത്താനിരുന്ന പ്രഥമ കേരള ഒളിമ്പിക്സ് (Kerala Olympics Postponed) മാറ്റിവച്ചു.

ഫെബ്രുവരി 15 മുതൽ 24 വരെയായിരുന്നു ഒളിമ്പിക്സ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാലിപ്പോൾ കേരള ഒളിമ്പിക്സ് മെയ് ആദ്യവാരം നടത്താനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം നാളെ ചേരും. ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ സമാന നിയന്ത്രണം തുടരണോ എന്നതടക്കം ചർച്ചയാകും.

കോവിഡ് മൂന്നാം തരംഗം സംസ്ഥാനത്ത് രൂക്ഷമായി തുടരുന്നതിനിടെ ഇന്ന് ലോക്ക്ഡൗണിന്‌ സമാനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി. ജില്ലാ അതിര്‍ത്തികളില്‍ ഉള്‍പ്പെടെ പോലീസ് പരിശോധന കര്‍ശനമാക്കി. അതേസമയം സംസ്ഥാനത്ത് ഒമിക്രോൺ വ്യാപന തോത് കുറയുന്നത് ആശ്വാസകരമാണ് എന്നാൽ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

Related Articles

Latest Articles