Saturday, May 4, 2024
spot_img

ശമ്പളമില്ല, ജോലിഭാരം കൂടുതൽ; സഹികെട്ട ജീവനക്കാർ ഐഫോൺ നിർമ്മാണ യൂണിറ്റ് അടിച്ചു തകർത്തു

ബംഗളുരു: ശമ്ബളം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ബംഗളൂരുവിലെ ഐഫോണ്‍ നിര്‍മാണ യൂണിറ്റ് ജീവനക്കാര്‍ അടിച്ചു തകര്‍ത്തു.
തായ്‌വാന്‍ ആസ്ഥാനമായുള്ള വിസ്ട്രോണ്‍ കോര്‍പ്പിന്റെ ഓഫീസാണ് ശനിയാഴ്ച പുലര്‍ച്ചെ ജീവനക്കാര്‍ തല്ലിത്തകര്‍ത്തത്. രാവിലെ 6.30 ന് 8000-ത്തോളം വരുന്ന കമ്ബനി ജീവനക്കാര്‍ ഷിഫ്റ്റ് മാറുന്ന സമയത്താണ് സംഭവം. പരിസരത്തുണ്ടായിരുന്ന രണ്ട് വാഹനങ്ങള്‍ ജീവനക്കാര്‍ തീയിട്ടു. ഓഫീസിലെ ഗ്ലാസുകളും മറ്റ് സാമഗ്രികളും ഇവര്‍ നശിപ്പിച്ചുവെന്നാണ് കമ്പനി അധികൃതർ പറയുന്നത്. സംഭവം പരിശോധിച്ച്‌ വരികയാണെന്നു പൊലീസ് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതായി പൊലീസ് വ്യക്തമാക്കി. മെച്ചപ്പെട്ട ഭക്ഷണം, ശമ്ബള വര്‍ധന എന്നിവ ആവശ്യപ്പെട്ട് ജീവനക്കാരുടെ ഒരു ധര്‍ണ നിര്‍മാണ യൂണിറ്റില്‍ നടന്നിരുന്നു. ചില ജീവനക്കാരെ 12 മണിക്കൂര്‍ ജോലി ചെയ്യാന്‍ കമ്ബനി പ്രേരിപ്പിക്കുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. എന്നാല്‍, ഈ ജീവനക്കാര്‍ക്ക് ദിവസേന 200-300 രൂപയാണ് ശമ്ബളമായി ലഭിക്കുന്നത്. 12 മണിക്കൂര്‍ ജോലി ചെയ്തിട്ടും 7-8 മണിക്കൂര്‍ ജോലി ചെയ്തുവെന്നാണ് രേഖപ്പെടുത്തുന്നത്. ഈ പരാതികള്‍ പരിഹരിക്കുന്നതില്‍ മാനേജ്‌മെന്റ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായത്. പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Related Articles

Latest Articles