Tuesday, April 30, 2024
spot_img

കത്തോലിക്കാ സഭയ്‌ക്കെതിരെ നോവലിസ്റ്റ് ബെന്യാമിൻ.ഒരു കന്യാസ്ത്രീയേയും അവരുടെ പുസ്തകത്തേയും ന്തിന് ഭയപ്പെടുന്നു,സഭയെ നയിക്കുന്നത് തെറ്റായ ആളുകൾ,ജീർണത സഭയെ ബാധിച്ചുവെന്നും ബെന്യാമിൻ.

സിസ്റ്റർ ലൂസി കളപ്പുരയുടെ ‘കർത്താവിന്റെ നാമത്തിൽ ‘എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് സഭയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബെന്യാമിൻ രംഗത്തെത്തിയത്.ഒരു കന്യാസ്ത്രീയെയും അവരുടെ പുസ്തകത്തെയും സഭ എന്തിനാണ് ഭയക്കുന്നത്.സഭയെ തെറ്റായ ആളുകളാണ് നയിക്കുന്നത്,അതിനാലാണ് സഭ വിമർശനത്തെ എതിർക്കുന്നത്,ജീർണ്ണത സഭയെ ബാധിച്ചിട്ടുണ്ടെന്നും ബെന്യാമിൻ പറഞ്ഞു.
സഭയിലെ അരാജകത്വത്തെ തുറന്ന് കാട്ടുന്നതാണ് ലൂസി കളപ്പുരയുടെ കർത്താവിന്റെ നാമത്തിൽ എന്ന പുസ്തകം.ഇതാണ് സഭയെ ചൊടിപ്പിച്ചിരിക്കുന്നത്.പുസ്തകത്തിന്റെ പ്രകാശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയും കോടതി തള്ളിയിരുന്നു.പുസ്തകം പുറത്തിറങ്ങിയതോടെ ആകെ പ്രതിസന്ധിയിലായ സഭ ഇനി എന്ത് വിശദീകരണവുമായി രംഗത്ത് വരുമെന്ന ആകാംക്ഷയിലാണ് വിശ്വാസികൾ.

Related Articles

Latest Articles