Monday, April 29, 2024
spot_img

മികച്ച ബാലതാരം: മാളികപ്പുറം ദേവാനന്ദയെ തഴഞ്ഞു? പ്രതിഷേധകുറിപ്പുമായി നടൻ ശരത്ത്; കോടിക്കണക്കിന് മലയാളികൾ ദേവാനന്ദക്ക് അവാർഡ് നൽകിക്കഴിഞ്ഞതായി താരം

കഴിഞ്ഞ ദിവസമാണ് 53ാംമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും നടിക്കുന്ന അവാർഡ് വിൻസി അലോഷ്യസും നേടി. ഇതിനിടെ മികച്ച ബാലതരത്തിനുള്ള പുരസ്കാരവുമായി ബന്ധപ്പെട്ട് വിഭിന്ന അഭിപ്രായങ്ങൾ ഉയരുകയാണ്. ‘വഴക്ക്’ എന്ന ചിത്രത്തിന്റെ പ്രകടനത്തിന് തന്മയയ്ക്ക് ആണ് പുരസ്കാരം നേടിയത്. എന്നാൽ മാളികപ്പുറം സിനിമിലെ ദേവനന്ദയ്ക്ക് അവാർഡ് കൊടുത്തില്ല എന്നതാണ് ചർച്ചകൾ.

ഇപ്പോഴിതാ സിനിമ-സീരിയൽ താരം ശരത് ദാസ് ദേവനന്ദയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പോസ്റ്റ് ചെയ്ത കുറിപ്പാണ് വൈറലാകുന്നത്. കുറിപ്പിന്റെ പൂർണ്ണരൂപം:

എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ…എന്തായാലും കോടിക്കണക്കിന് മലയാളികളുടേയും എന്റേയും ,
മനസ്സുകൊണ്ടും, ഹൃദയംകൊണ്ടും നിനക്ക് എപ്പോഴേ അവാർഡ് തന്നു കഴിഞ്ഞു മോളെ…. എന്നാണ് നടൻ കുറിച്ചത്.

Related Articles

Latest Articles