Monday, May 6, 2024
spot_img

ഗ്രാമി പുരസ്‌ക്കാര വേദിയിൽ തിളങ്ങി ബിയോണ്‍സി ; ഏറ്റവും കൂടുതൽ ഗ്രാമി പുരസ്‌കാരം സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡ്, പുരസ്‌ക്കാര നിറവിൽ മൂന്നാം ഗ്രാമി നേടി ഇന്ത്യൻ സംഗീത സംവിധായകൻ റിക്കി കേജ്

സംഗീത ലോകത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായ ഗ്രാമി പ്രഖ്യാപിക്കുന്നു. ലൊസാഞ്ചലസിൽ നടക്കുന്ന 65ാമത് ഗ്രാമി പുരസ്കാര പ്രഖ്യാപന ചടങ്ങുകളിലെ ആദ്യ പ്രഖ്യാപനങ്ങൾ പുറത്തുവരുമ്പോൾ ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കൻ ഗായിക ബിയോണ്‍സി. മികച്ച ഡാൻസ് ഇലക്ട്രോണിക് മ്യൂസിക് റെക്കോർഡിങ്, മികച്ച ട്രെഡീഷനൽ ആർ&ബി പെർഫോമന്‍സ് എന്നീ വിഭാഗങ്ങളിലെ ബിയോൺസിയുടെ നേട്ടത്തെ ഏറ്റവും കൂടുതൽ ഗ്രാമി അവാർഡ് നേടുന്ന സംഗീത ഇതിഹാസമായി ചരിത്രം കുറിച്ചിരിക്കുകയാണ് താരം. ‘റിനൈസൻസ്’ എന്ന ആൽബമാണ് പുരസ്‌കാരത്തിന് അർഹമായത്.

മികച്ച പോപ് വോക്കൽ ആൽബത്തിനുള്ള പുരസ്‌കാരം ഹാരി സ്റ്റൈൽസിന്റെ ‘ഹാരീസ് ഹൗസ്’ എന്ന ആൽബം സ്വന്തമാക്കി. മികച്ച മ്യൂസിക്ക് വിഡിയോയ്ക്കുള്ള പുരസ്‌കാരം ടെയ്‌ലർ സ്വിഫ്റ്റിന്റെ ‘ഓൾ ടൂ വെൽ’ നേടി. ഇന്ത്യൻ സംഗീത സംവിധായകൻ റിക്കി കേജും ഗ്രാമി പുരസ്‌കാരം സ്വന്തമാക്കി. മികച്ച ഇമ്മേഴ്‌സിവ് ഓഡിയോ ആൽബം എന്ന വിഭാഗത്തിലാണ് റിക്കി കേജിന്റെ ‘ഡിവൈൻ ടൈഡ്‌സ്’ മൂന്നാം ഗ്രാമി പുരസ്ക്കാരം നേടിയത്.

Related Articles

Latest Articles