Thursday, May 2, 2024
spot_img

ഐക്യത്തിന്റെ ശംഖനാദം മുഴക്കി ഭാരത് ഭാരതിയുടെ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ തുടക്കമായി; തിരുവനന്തപുരത്ത് നടന്ന രാഷ്ട്രീയ ഏകാത്മതാ സിമ്പോസിയത്തിൽ നിർണ്ണായക തീരുമാനങ്ങൾ; സംസ്ഥാനത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കോർ കമ്മിറ്റി

തിരുവനന്തപുരം: ഭാരതത്തിന്റെ സാംസ്കാരിക വിവിധതയെ പരിപോഷിപ്പിക്കാനും ഒരു കുടക്കീഴിൽ അണിനിരത്താനും പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനയായ ഭാരത് ഭാരതിയുടെ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ തുടക്കമായി. തിരുവനന്തപുരം മിനി ഭാരത് എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് വച്ച് നടന്ന രാഷ്ട്രീയ ഏകാത്മതാ സിമ്പോസിയത്തോടെയാണ് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ഭാരത് ഭാരതി അഖിലേന്ത്യ പ്രസിഡന്റ് വിനയ് പാണ്ഡെ സിമ്പോസിയത്തിൽ മുഖ്യാതിഥിയായി. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കേരളത്തിൽ താമസിക്കുന്നവർ സിമ്പോസിയത്തിൽ പങ്കെടുത്തു. ദേശീയ ഐക്യത്തിന്റെ പ്രതീകമായി അംഗങ്ങൾ രാഖി ബന്ധനം നടത്തി.

ക്ഷേത്ര സംരക്ഷണ സമിതി അദ്ധ്യക്ഷൻ എം ഗോപാൽ മാർഗ്ഗനിർദ്ദേശം നൽകി. സംഘടനയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ കോർ കമ്മിറ്റിക്ക് രൂപം നൽകി. ഭാരതത്തിന്റെ പലഭാഗത്തു നിന്നും കേരളത്തിലെത്തി താമസിക്കുന്ന ദേശീയവാദികൾ ഒരുമിപ്പിക്കാനും ഒരു കുടക്കീഴിൽ കൊണ്ടുവരാനുമുള്ള കർമ്മ പദ്ധതിക്ക് രൂപം നൽകിയതായി ആദ്യ കോർ കമ്മിറ്റി യോഗത്തിനു ശേഷം ഭാരവാഹികൾ അറിയിച്ചു.

Related Articles

Latest Articles