Monday, May 6, 2024
spot_img

ലയൺ മയൂര റോയൽ കിങ്‌ഡത്തിന്റെ നേതൃത്വത്തിൽ പഴനിയിൽ വർണ്ണാഭമായ ഭോഗർ ജയന്തിയാഘോഷം; ശ്രദ്ധേയമായത് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ഗിരിവലം; നൂറുകണക്കിന് ഭക്തർ പങ്കെടുത്തു.

പഴനി: ലയൺ മയൂര റോയൽ കിങ്ങ്ഡം [LMRK] ത്തിന്റെ നേതൃത്വത്തിൽ പഴനിയിൽ ഭോഗർ ജയന്തി ആഘോഷങ്ങൾ നടന്നു. ഭോഗർ സിദ്ധർ നിർമ്മിച്ചിട്ടുള്ള പഴനിയിലേ രണ്ടാമത്തെ നവപാഷാണ മുരുകവിഗ്രകത്തിൽ പുനപ്രതിഷ്ഠക്കു വേണ്ടിയുള്ള പൂജയും, മരുക ഭഗവാൻ്റെയും ഭോഗർ സിദ്ധരുടെയും ചിത്രങ്ങൾ വഹിച്ചുകൊണ്ട്, വാദ്ധ്യമേള അകമ്പടിയോടുകൂടിയാണ് മഹാഗിരിവലം നടന്നത്. എല്ലാവർഷവും വിപുലമായ ആഘോഷ പരിപാടികളോടുകൂടിയാണ് LMRK ഭോഗർ ജയന്തി ആഘോഷിക്കുന്നത്. LMRKയുടെ നേതൃത്വത്തിൽ നടക്കുന്ന ഗിരിവലത്തിൽ പങ്കെടുക്കാൻ ധാരാളം മുരുക ഭക്തർ തലേ ദിവസം മുതൽ പഴനിയിൽ എത്തിച്ചേരാറുണ്ട്. ഗിരിവലയത്തിനു ശേഷം, രണ്ടാം നവപാഷാണ വിഗ്രഹത്തിന് പ്രത്യേക പൂജ നടത്തും. ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പൂജ നടത്തുന്നത്. അധികം താമസിയാതെ, രണ്ടാമത്തെ നവ പാഷാണ പ്രതിമ ഉയർന്നുവരുമെന്നും, രണ്ടാമത്തെ നവപാഷാണ മുരുക വിഗ്രഹം രാജപ്രതാപത്തോടെ ഉയർന്നുവരുന്നതിനുള്ള ഒരു തുടക്കമാണ് ഈ പ്രത്യേക പൂജ. ഗിരിവലത്തിന്റെയും പൂജയുടെയും ഭാഗമാകുന്നത് ഗുരു ഭക്തരെ സംബന്ധിച്ച് വലിയ ഒരു അനുഗ്രഹമാണ്.

ലയൺ മയൂരാ മേധാവി ശ്രി. രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് ഭോഗർ ജയന്തി ആഘോഷപരിപാടികൾ നടന്നത്. നൂറുകണക്കിന് മുരുക ഭക്തർ പ്രത്യേക ചടങ്ങുകളിലും ഗിരിവലയത്തിലും പങ്കെടുത്തു

 

Related Articles

Latest Articles