Saturday, April 27, 2024
spot_img

മധ്യപ്രദേശില്‍ ഇന്ത്യന്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പരിശീലന വിമാനം (Air Crash) തകര്‍ന്നുവീണു. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടാവസ്ഥയില്‍ എത്തിയ സമയത്ത് തന്നെ പൈലറ്റ് സുരക്ഷാ ബട്ടണ്‍ അമര്‍ത്തി പുറത്തുകടന്നത് കൊണ്ട് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പരിശീലനത്തിന് ഉപയോഗിക്കുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

യഥാസമയം സുരക്ഷാബട്ടണ്‍ അമര്‍ത്തി പാരച്യൂട്ടില്‍ പുറത്തുകടന്നതിനാല്‍ പൈലറ്റ് രക്ഷപ്പെട്ടു. വിമാനത്തിന്റെ വാലിന്റെ പകുതിഭാഗം അഗ്നിക്കിരയായ അവസ്ഥയിലാണ്. അപകടത്തിൽ പൈലറ്റിന് പരിക്ക് പറ്റിയതായി പോലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഭിണ്ടില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയാണ് സൈനിക വിമാനം തകര്‍ന്നുവീണത്. മിറാഷ് -2000 വിമാനത്തിന്റെ ഭാഗങ്ങള്‍ ചിതറിക്കിടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവസ്ഥലത്തിന് ചുറ്റും പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.

Related Articles

Latest Articles