Sunday, May 5, 2024
spot_img

ഐപിഎല്ലില്‍ ടീം ഇറക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്?; ബിസിസിഐയെ സമീപിച്ചതായി റിപ്പോർട്ട്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (IPL) പുതിയ ടീമിനെ ഇറക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്ബ് ഉടമക്ക് താല്‍പ്പര്യമുണ്ടെന്ന് റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീം ഉടമകളായ ഗ്ലേസര്‍ കുടുംബം പുതിയ ഐ പി എല്‍ ക്ലബ് തുടങ്ങുന്നതിനു വേണ്ടിയുള്ള ടെന്‍ഡര്‍ അപേക്ഷ വാങ്ങിച്ചുവെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബ് ഉടമകള്‍ ഒരു സ്വകാര്യ കമ്പനി മുഖേനെ തങ്ങളുടെ താല്‍പ്പര്യം ബിസിസിഐയെ അറിയിക്കുകയും ടെണ്ടര്‍ അപേക്ഷ വാങ്ങുകയും ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ മാസം അവസാനം വരെയാണ് പുതിയ ടീമുകള്‍ക്കായുള്ള അപേക്ഷ ബിസിസി ഐ ക്ഷണിക്കുന്നത്. ടേണ്‍ ഓവര്‍ 3000 കോടിയിലധികമോ വ്യക്തിഗത വരുമാനം 2500 കോടിയിലധികമോ ഉള്ളവര്‍ക്കാണ് അപേക്ഷ നല്‍കാനാവുക.

പുതിയ ടീമുകളെ ഇറക്കാന്‍ ഇന്ത്യയിലെത്തന്നെ പല പ്രമുഖരും ഇത്തവണ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അദാനി ഗ്രൂപ്പ്,ടോറന്റ് ഫാര്‍മ,ഔറോബിന്‍ഡോ ഫാര്‍മ,ആര്‍പി സഞ്ജീവ് ഗോയന്‍ക ഗ്രൂപ്പ്,ഹിന്ദുസ്ഥാന്‍ ടൈംസ് മീഡിയ,ജിന്തല്‍ സ്റ്റീല്‍ എന്നിവര്‍ക്കെല്ലാം ടീമിനെ ഇറക്കാന്‍ താല്‍പ്പര്യമുണ്ടെന്നാണ് വിവരം.

Related Articles

Latest Articles