Tuesday, May 7, 2024
spot_img

കരിപ്പൂരിൽ വൻ സ്വർണ്ണവേട്ട!പിടിച്ചെടുത്തത് മൂന്ന് കിലോ സ്വർണ്ണം !

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ കടത്താൻ ശ്രമിച്ച മൂന്ന് കിലോ സ്വർണ്ണം കസ്റ്റംസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി ജിദ്ദയിൽ നിന്നെത്തിയ മഞ്ചേരി സ്വദേശികളായ രണ്ടു യാത്രക്കാരിൽ നിന്നാണ് ഒരു കോടി രൂപയോളം വില മതിക്കുന്ന രണ്ട് കിലോ സ്വർണം പിടികൂടിയത്.

റിയാദിൽ നിന്നെത്തിയ മഞ്ചേരി സ്വദേശിയായ മറ്റൊരാളിൽനിന്ന് 1167 ഗ്രാം സ്വർണ്ണവും രാവിലെ പിടികൂടി. സ്വർണമിശ്രിതം കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തായിരുന്നു ശ്രമം. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ ജെ.ആനന്ദ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്.

Related Articles

Latest Articles