Sunday, May 26, 2024
spot_img

ബിഹാറിലെ കാര്യങ്ങളിൽ തീരുമാനം;എൻഡിഎ നേതൃയോഗം ഇന്ന്,മന്ത്രിമാർ, വകുപ്പുകൾ ആരൊക്കെ ഏതൊക്കെ?

പട്ന:തിരഞ്ഞെടുപ്പിൽ ജനവിധി അനുകൂലമായതോടെ, ബീഹാർ നിയമസഭാ നിർമ്മാണ ചർച്ചകൾ സജീവമാവുന്നു. സർക്കാർ രൂപീകരണത്തിനായുള്ള എൻ.ഡി.എ നേതൃയോഗം ഇന്ന് നടക്കും. വിജയിച്ച എംഎൽഎമാർക്ക് പുറമേ, മുന്നണിയിലെ എല്ലാ പാർട്ടി അധ്യക്ഷൻമാരെയും സർക്കാർ രൂപീകരണ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

സർക്കാർ രൂപീകരണം, പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ, ഏതേത് വകുപ്പുകൾ ആർക്കൊക്കെ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. സഖ്യത്തിലെ പ്രധാനിയായ ബിജെപി ധനകാര്യം, ആഭ്യന്തരം തുടങ്ങിയ തന്ത്രപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ദീപാവലിക്ക് ശേഷം, നിതീഷ് കുമാറിനെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ രൂപീകരിച്ചേക്കും എന്നാണ് സൂചനകൾ.

ഇന്നത്തെ നേതൃയോഗത്തിൽ എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗം വിളിച്ചു ചേർക്കുന്നതിലും തീരുമാനമെടുക്കും. 16ന്, മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാർ രാജിവയ്ക്കുകയും, ഗവർണറെ കണ്ട് പുതിയ സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കുകയും ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Related Articles

Latest Articles