Tuesday, October 13, 2026

മനുഷ്യമൃഗമായ ബിജേഷ് !! അന്ന് അദ്ധ്യാപിക അനുമോൾക്ക് സംഭവിച്ചതെന്ത് ?

കട്ടപ്പന : പേഴുംകണ്ടത്തെ അദ്ധ്യാപിക അനുമോളുടെ കൊലപാതകത്തിനു പിന്നിൽ പല കാരണങ്ങളെന്നു പൊലീസ്. സ്‌കൂൾ വിദ്യാർത്ഥികളിൽനിന്നു പിരിച്ചെടുത്ത് അനുമോൾ കയ്യിൽ സൂക്ഷിച്ചിരുന്ന പണം തട്ടിയെടുത്ത് ഭർത്താവ് ചെലവാക്കിയതു മുതൽ മദ്യപിച്ച് വീട്ടുകാര്യങ്ങൾ നോക്കാതെ നടക്കുന്നതു വരെയുള്ള കാര്യങ്ങൾ കൊലയ്ക്കു കാരണമായി. ശല്യം സഹിക്കാതെ മാർച്ച് 11ന് കട്ടപ്പന വനിതാ സെല്ലിൽ ഇയാൾക്കെതിരെ അനുമോൾ പരാതി നൽകിയിരുന്നു.

അനുമോൾ നൽകിയ പരാതിയെ തുടർന്ന് ഇരുവരെയും പോലീസ് സ്റ്റേഷനിൽ വിളിച്ച് വരുത്തിയെങ്കിലും രമ്യതയിൽ എത്താൻ തയാറാകാതെ, അനുമോളെ ഉപേക്ഷിക്കുമെന്ന നിലപാടിലാണ് ബിജേഷ് ഉറച്ച നിന്നതെന്ന് പൊലീസ് പറയുന്നു. കോടതിയെ സമീപിക്കാൻ വനിതാ സെല്ലിൽനിന്ന് നിർദേശം നൽകി എഴുതിവയ്പിച്ചശേഷം ഇരുവരെയും പോലീസ് പറഞ്ഞയച്ചത്.

അന്ന് വൈകുന്നേരം അനുമോൾ വീട്ടിലെത്തിയപ്പോൾ അവരെ വീടിനുള്ളിൽ കയറ്റാതെ ബിജേഷ് വീട് ഉള്ളിൽനിന്ന് പൂട്ടിയിരുന്നു. മറ്റു വഴികളില്ലാതെ അയൽക്കാരെ കൂട്ടി എത്തിയപ്പോഴാണ് ഇയാൾ വീട് തുറന്നത്. ശേഷം അന്നുതന്നെ ഇയാൾ മകളെയും അനുമോളെയും തനിച്ചാക്കി വെങ്ങാലൂർക്കടയിലുള്ള സ്വന്തം വീട്ടിലേക്കു പോയി. തുടർന്ന് രണ്ടുദിവസം മകൾക്കൊപ്പം പേഴുംകണ്ടത്തെ വീട്ടിൽ തങ്ങിയശേഷം അനുമോൾ പിന്നീടു മാട്ടുക്കട്ടയിലുള്ള വല്യമ്മയുടെ വീട്ടിലേക്കു പോയി.

കൊലനടന്ന 17ന് പകൽ മദ്യപിച്ച് പേഴുംകണ്ടത്ത് എത്തിയ ബിജേഷ് വീട് വൃത്തിയാക്കി. 18ന് സ്‌കൂളിൽ വാർഷികാഘോഷം നടക്കുന്നതിനാൽ ഒരുക്കങ്ങൾ പൂർത്തിയാക്കി അൽപം വൈകി സ്‌കൂളിൽ നിന്നിറങ്ങിയ അനുമോൾ ഏഴോടെയാണു പേഴുംകണ്ടത്തെ വീട്ടിൽ എത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. സ്‌കൂളിൽനിന്നു പിരിച്ചെടുത്ത് അനുമോൾ കൈവശം സൂക്ഷിച്ചിരുന്ന 10,000 രൂപയോളം ബിജേഷ് തട്ടിയെടുത്ത ശേഷം തിരികെ നൽകാത്തതും, തന്നെ വേണ്ടെന്നു പറഞ്ഞ് ഇറങ്ങിപ്പോയശേഷം മടങ്ങിവന്നതുമെല്ലാം അനുമോൾ എണ്ണിയെണ്ണി പറഞ്ഞു എന്നാണ് ബിജേഷ് പോലീസിൽ നൽകിയിരിക്കുന്ന മൊഴി. ഇതുമായി ബന്ധപ്പെട്ടുള്ള വഴക്കിന് ഒടുവിലായിരുന്നു കൊലപാതകം.

വാക്കേറ്റം നടക്കുമ്പോഴും ഹാളിൽ കസേരയിൽ ഇരുന്ന് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു അനുമോൾ. ഇതിനിടെ പ്രതി പിന്നിലൂടെയെത്തി ചുരിദാറിന്റെ ഷാൾ രണ്ടുതവണ അനുമോളുടെ കഴുത്തിൽചുറ്റി ശ്വാസം മുട്ടിച്ചു. അപ്പോൾ മൂത്രവിസർജനം നടത്തി. തുടർന്നു പിന്നോട്ടു വലിച്ച് അനുമോളെ തലയിടിച്ചു തറയിലേക്കു വീഴ്ത്തി. അവിടെനിന്ന് കഴുത്തിൽ ചുറ്റിയിരുന്ന ഷാളിൽ പിടിച്ച് വലിച്ചുകൊണ്ട് കിടപ്പുമുറിയിലേക്കു കൊണ്ടുപോയി.

വീണ്ടും ഷാൾ ഒന്നുകൂടി കഴുത്തിൽ മുറുക്കിയപ്പോൾ അനുമോൾ ഞെരുങ്ങി. ഇതോടെ ബിജേഷ് വെള്ളമെടുത്തുകൊണ്ടുവന്നു നൽകി. അൽപം വെള്ളം കുടിച്ചെങ്കിലും അനുമോളുടെ വായിൽനിന്ന് നുരയും പതയും വന്നു. തുടർന്ന് ആത്മഹത്യ എന്ന വരുത്തി തീർക്കാനായി കട്ടിലിൽ കയറ്റിക്കിടത്തിയശേഷം ബ്ലേഡ് എടുത്തുകൊണ്ടുവന്ന് അനുമോളുടെ ഇടതുകൈത്തണ്ട മുറിച്ചു. ആദ്യം രക്തം വന്നെങ്കിലും കുറച്ച് കഴിഞ്ഞ് രക്തം കട്ടപിടിച്ചു.

അതിനുശേഷം ചുരിദാറിന്റെ ഷാൾ ജനൽകമ്പിയിൽ ബന്ധിച്ചശേഷം കഴുത്തിൽ മുറുക്കി ആത്മഹത്യ ചെയ്യാനാൻ ബിജേഷ് ശ്രമിച്ചെങ്കിലുംശ്വാസം മുട്ടിയതോടെ ശ്രമം ഉപേക്ഷിച്ചു. പിന്നീട് സ്വന്തം ഇടതു കൈത്തണ്ട മുറിച്ചും ആത്മഹത്യ ചെയ്യാനും ഇയാൾ ശ്രമിച്ചു. ഇതിന് ശേഷം അനുമോളുടെ കയ്യിൽ അണിഞ്ഞിരുന്ന 2 മോതിരവും ബ്രെയ്‌സിലെറ്റും ഇയാൾ ഊരിയെടുത്തു. ശേഷം അനുമോളുടെ ഫോൺ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു.

Related Articles

Latest Articles