Sunday, June 16, 2024
spot_img

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി ! ബിജു പ്രഭാകർ കെഎസ്ഇബി ചെയർമാൻ. ഡോ. രാജൻ ഖോബ്രഗഡെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം : സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ പുതിയ ചുമതല നല്‍കിയിട്ടുള്ളത്.

ആരോഗ്യവകുപ്പ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പൂർണ്ണചുമതലയിൽ നിയമിച്ചു. കെഎസ്ഇബി ചെയർമാൻ രാജൻ ഖൊബ്രഗഡെ ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സ്ഥാനത്ത് തിരിച്ചെത്തി. ബിജു പ്രഭാകറാണ് കെഎസ്ഇബിയുടെ പുതിയ ചെയർമാൻ. ഇതോടൊപ്പം നിലവില്‍ വഹിക്കുന്ന ഗതാഗത സെക്രട്ടറി പദവിയിലും അദ്ദേഹം തുടരും. ലേബര്‍ ആന്‍ഡ് സ്‌കില്‍ ഡവലപ്‌മെന്റ് സെക്രട്ടറി കെ വാസുകിക്ക് നോർക്ക സെക്രട്ടറിയുടെ അധിക ചുമതല കൂടി നൽകി.

Related Articles

Latest Articles