Sunday, January 11, 2026

ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ തകൃതിയാക്കി ബിജെപി ! സന്ദീപ് വാര്യരും പി ആര്‍ ശിവശങ്കരനും സംസ്ഥാന കമ്മിറ്റിയിൽ

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ മുന്നൊരുക്കങ്ങൾ തകൃതിയാക്കി ബിജെപി നേതൃത്വം. ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയ സന്ദീപ് വാര്യരെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പി ആര്‍ ശിവശങ്കരനേയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇരുവരേയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ കാലത്തും പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനാണ് താന്‍ എന്നും തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നേതൃത്വത്തോട് നന്ദി പറയുന്നതായും സന്ദീപ് വാര്യര്‍ പ്രതികരിച്ചു.

ചാനൽ ചർച്ചകളിലും സോഷ്യൽമീഡിയയിലും ബിജെപിയുടെ മുഖമായിരുന്നു സന്ദീപ് വാര്യർ. അങ്ങനെയാണ് രാഷ്ട്രീയത്തിൽ ശ്രദ്ധ നേടുന്നത്. പെട്ടെന്നുള്ള വളർച്ചയായിരുന്നു രാഷ്ട്രീയത്തിൽ സന്ദീപ് വാര്യരുടേത്. സോഷ്യൽമീഡിയയിലും ശ്രദ്ധേയ നേതാവായി. കഴിഞ്ഞ നിയമ തെര‍ഞ്ഞെടുപ്പിൽ ഷൊർണൂരിൽനിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല

Related Articles

Latest Articles