Wednesday, May 15, 2024
spot_img

കിട്ടിയോ ? ഇല്ല ചോദിച്ചു വാങ്ങിച്ചു; കോൺഗ്രസിന്റെ മിനിയേച്ചർ ചിത്രത്തിന് അതെ നാണയത്തിൽ ചുട്ടമറുപടി നൽകി ബിജെപി;ട്വിറ്ററിൽ പോര് മുറുകുന്നു

ദില്ലി : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്‍റെ മഹ്വതത്തെ ചൊല്ലി സമൂഹ മാദ്ധ്യമമായ ട്വിറ്ററിൽ കോൺഗ്രസ്- ബിജെപി പോര്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെറിയ രൂപം നെഹ്‌റുവിന്‍റെ വലിയ ചിത്രത്തെ നോക്കിനിൽക്കുന്നതായിട്ടാണ് കോൺഗ്രസ് ട്വീറ്റ് ചെയ്തത്. തൊട്ടുപിന്നാലെ ഉരുളയ്ക്ക് ഉപ്പേരിയെന്ന മട്ടിൽ ബിജെപിയുടെ അക്കൗണ്ടിൽ മറുപടിയെത്തി.

യഥാർഥത്തിൽ നെഹ്റുവിന് പറയുന്നത്ര മഹത്വം റീലിൽ മാത്രമാണെന്ന് ധ്വനിപ്പിക്കുന്ന ചിത്രങ്ങളാണ് ബിജെപി പങ്കുവച്ചത്. ക്യാമറ നെഹ്റുവിനെ ഫോക്കസ് ചെയുന്നതാണ് ബിജെപിയുടെ മറുപടി ചിത്രത്തിലുള്ളത് . നെഹ്റുവിനെ അവതരിപ്പിക്കുന്നത് എന്നു സൂചിപ്പിക്കാൻ അദ്ദേഹത്തിന്‍റെ വലിയ ചിത്രം റീൽ എന്ന് എഴുതിയിട്ടുണ്ട്. സമീപത്തുള്ള ചെറിയ നെഹ്റുവിന്‍റെ ചിത്രത്തിന് മുകളിൽ റിയൽ (യഥാർഥ്യം) എന്നും എഴുതിയിട്ടുണ്ട്.

Related Articles

Latest Articles